കായികം

എച്ച്-ഹിന്ദു, എം-മുസല്‍മാന്‍, ഹം- ഹിന്ദുസ്ഥാന്‍; അയോധ്യ വിധിയില്‍ കായിക താരങ്ങളുടെ പ്രതികരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രതികരണങ്ങളുമായി കായിക താരങ്ങളുമെത്തിയിരുന്നു. ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്, ഗുസ്തി താരം ഗീതാ ഫോഗട്ട്, യോഗേശ്വര്‍ ദത്ത് എന്നിവരാണ് സുപ്രീംകോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി പ്രതികരിച്ചത്.

ശ്രീരാമന്റെ ഫോട്ടോയ്‌ക്കൊപ്പം ശ്രീ റാം, ജയ് ജയ് റാം എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്. എച്ച് എന്നാല്‍ ഹിന്ദു, എം-മുസ്ലീം, ഹം(WE)-ഹിന്ദുസ്ഥാന്‍ എന്ന് പറഞ്ഞായിരുന്നു ഗീതാ ഫൊഗട്ടിന്റെ ട്വീറ്റ്.

ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ മത്സരിച്ച യോഗേശ്വര്‍ ദത്ത് മുറിവുണക്കിയതിന് സുപ്രീംകോടതിക്ക് നന്ദി എന്നാണ് ട്വീറ്റ് ചെയ്തത്. രാമജന്മഭൂമി സംബന്ധിച്ച്വ്രണമായി മാറിയ മുറിവ് എടുത്ത് കളഞ്ഞതിന് നന്ദിയെന്നാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞത്.

അയോധ്യ വിധി എന്തായിരുന്നാല്‍ തന്നേയും എല്ലാവരും സമാധാനത്തോടെയിരിക്കണം എന്ന ആഹ്വാനമാണ് ഗംഭീറില്‍ നിന്നുണ്ടായത്. നമ്മള്‍ ഇപ്പോഴും ഇനിയും ഇന്ത്യന്‍ കുടുംബമായി തന്നെ നിലകൊള്ളുമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍