കായികം

ഡേവിഡ് വാര്‍ണറുടെ മകളായിരിക്കും, പക്ഷേ ഞാന്‍ കോഹ് ലിയാണ്, ഞാനാണ് കോഹ് ലി!

സമകാലിക മലയാളം ഡെസ്ക്

ന്ത് ചുരണ്ടലിന്റെ അലയൊലികളില്‍ മുങ്ങിപ്പോവാതെ രാജ്യാന്തര ക്രിക്കറ്റിലേക്ക് വിജയകരമായി തിരികെ വന്ന ബാറ്റ്‌സ്മാനാണ് ഡേവിഡ് വാര്‍ണര്‍. തിരിച്ചു വരവിലെ ഐപിഎല്‍ സീസണില്‍ തകര്‍ത്തു കളിച്ച് തന്നോടുള്ള ആരാധകര ദേഷ്യത്തെ തണുപ്പിക്കാനും വാര്‍ണര്‍ക്കായി...നിലവിലെ ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയെടുത്താല്‍ വാര്‍ണറുടെ പേര് ഒഴിവാക്കാനാവില്ല....ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും വാര്‍ണറുടെ സ്വന്തം മകള്‍ക്ക് അങ്ങനെയല്ല...

സ്വന്തം വീട്ടിലുള്ള ലോകോത്തര ബാറ്റ്‌സ്മാനെ പോലെയല്ലയാവാനല്ല വാര്‍ണറുടെ മകള്‍ ഇവിയ്ക്ക് ആഗ്രഹം...സമകാലിന ബാറ്റ്‌സ്മാന്മാരെയെല്ലാം പിന്തള്ളി മുന്നിലേക്ക് എത്തുന്ന വിരാട് കോഹ് ലിയെ പോലെയാണ് അവള്‍ക്കാവേണ്ടത്...ബാറ്റേന്തി, വാര്‍ണറുടെ ഡെലിവറിയില്‍ സ്‌ട്രൈക്ക് ചെയ്യുന്ന ഇവിയുടെ വീഡിയോ വാര്‍ണറുടെ ഭാര്യയാണ് ട്വീറ്റ് ചെയ്തത്.

പന്ത് ഫേസ് ചെയ്യാന്‍ നില്‍ക്കുന്നതിന് ഇടയില്‍ അവള്‍ തുടരെ പറയുന്നുണ്ട്...ഞാന്‍ വിരാട് കോഹ് ലിയാണ് എന്ന്. അവള്‍ കുറച്ച് കൂടുതല്‍ സമയം ഇന്ത്യയില്‍ തങ്ങി...അവള്‍ക്ക് കോഹ് ലിയെ പോലെയാവണം എന്നാണ് വീഡിയോ പങ്കുവച്ച് കാന്‍ഡിസ് വാര്‍ണര്‍ കുറിച്ചത്.

ഐപിഎല്ലില്‍ 177 മത്സരങ്ങളില്‍ നിന്ന് 5,412 റണ്‍സാണ് കോഹ് ലി സ്‌കോര്‍ ചെയ്തത്. വാര്‍ണര്‍ അവിടെ മുന്നില്‍ തന്നെയുണ്ട്. ഐപിഎല്ലിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ നാലാമതാണ് വാര്‍ണര്‍. 126 കളിയില്‍ നിന്ന് 4,706 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?