കായികം

ദാ കിടക്കുന്നു ബംഗ്ലാദേശ്, ദയയില്ലാതെ അശ്വിനും ഷമിയും; ഏഴ് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ആദ്യ ദിനത്തിലെ രണ്ടാം സെഷന്‍ പിന്നിട്ട് ചായയ്ക്ക് പിരിയുമ്പോഴേക്കും ബംഗ്ലാേേദശിന്റെ ഏഴ് വിക്കറ്റുകള്‍ വീണു. 54 ഓവറില്‍ 140 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ് വീണത്. 

ഇഷാന്ത് ശര്‍മയും, ഉമേഷ് യാദവും ചേര്‍ന്ന തുടങ്ങിയ വിക്കറ്റ് വേട്ട മുഹമ്മദ് ഷമിയും, ആര്‍ അശ്വിനും ചേര്‍ന്ന് ഏറ്റെടുത്തു. 11 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കൂടുതല്‍ ആക്രമിച്ചത്. അശ്വിന്‍ 16 ഓവറില്‍ 43 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 

105 പന്തില്‍ 43 റണ്‍സ് എടുത്ത മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്ത് നിന്നത്. മൊമിനല്‍ ഹഖ് 80 പന്തില്‍ 37 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ നിന്ന് മുഷ്ഫിഖറിന്റേയും ഹഖിന്റേയും ചെറുത്ത് നില്‍പ്പ് ബംഗ്ലാദേശിന് ആശ്വാസം നല്‍കി. എന്നാല്‍ ബംഗ്ലാദേശ് സ്‌കോര്‍ 99ല്‍ നില്‍ക്കെ ഹഖിനെ ബൗള്‍ഡ് ചെയ്ത് അശ്വിന്റെ സ്‌ട്രൈക്ക്...

ബംഗ്ലാദേശ് സ്‌കോര്‍ 140ല്‍ നില്‍ക്ക് മുഷ്ഫിഖര്‍ റഹീമിന്റെ കുറ്റി ഷമി തെറിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ തന്നെ മെഹ്ദി ഹസനേയും മടക്കി ഇന്ത്യന്‍ ആധിപത്യം ഷമി ഊട്ടിയുറപ്പിച്ചു. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍മാരെ ആദ്യ ഓവറുകളില്‍ തന്നെ മടക്കി ഇഷാന്തും, ഉമേഷ് യാദവും കളി ഇന്ത്യയുടെ വരുതിയിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍