കായികം

സഞ്ജുവിനെ ബാംഗ്ലൂരിന് നല്‍കുമോ? കോഹ് ലിയേയും ഡിവില്ലിയേഴ്‌സിനേയും പകരം ചോദിച്ച് രാജസ്ഥാന്‍ റോയല്‍സ്‌

സമകാലിക മലയാളം ഡെസ്ക്

ഡിസംബറിലെ താര ലേലത്തിന് മുന്‍പ് മറ്റ് ടീമുകളില്‍ തങ്ങള്‍ ലക്ഷ്യം വെച്ച കളിക്കാരെ ടീമിലെത്തിക്കുന്നതിനും, ടീമില്‍ നിന്ന് ഒഴിവാക്കേണ്ട താരങ്ങളെ മറ്റ് ടീമുകള്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. ഈ സമയം രാജസ്ഥാന്‍ റോയല്‍സിനോട് കൗതുകം നിറച്ച് ചോദ്യവുമായി ട്വിറ്ററില്‍ ആരാധകനെത്തി. സഞ്ജുവിനെ കൈമാറാന്‍ തയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം...

സഞ്ജു സാംസണിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് കൈമാറുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് എത്തി. പകരം കോഹ് ലിയേയും, ഡിവില്ലിയേഴ്‌സിനേയും കൈമാറുന്നുണ്ടോ എന്നായിരുന്നു രാജസ്ഥാന്റെ ചോദ്യം. രാജസ്ഥാന്റെ ചോദ്യത്തിന് മറുപടിയുമായി ബാംഗ്ലൂരുമെത്തി. നിങ്ങള്‍ക്ക് മിസ്റ്റര്‍ നാഗ്‌സിനെ പകരം തരാം എന്നായിരുന്നു ബാംഗ്ലൂരിന്റെ മറുപടി.

തിരിച്ച് ഞങ്ങളുടെ പക്കലെത്താനുള്ള വഴി അയാള്‍ കണ്ടെത്തുമെന്ന് മറുപടി നല്‍കിയാണ് രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ സ്‌കോര്‍ ചെയ്തത്. തങ്ങളുടെ മുന്‍ നായകനെ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹിക്ക് കൈമാറിയിരുന്നു. പകരം ഡല്‍ഹിയില്‍ നിന്ന് രണ്ട് താരങ്ങളെയാണ് രാജസ്ഥാന് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?