കായികം

പിങ്ക് ബോള്‍ ടെസ്റ്റ് സ്വപ്‌നം കണ്ട് ഉറക്കം, രഹാനയെ ട്രോളി കോഹ് ലിയും ധവാനും

സമകാലിക മലയാളം ഡെസ്ക്

പിങ്ക് ബോള്‍ ടെസ്റ്റിനായി അക്ഷമയോടെ കാത്തിരിക്കുന്നത് ആരാധകര്‍ മാത്രമല്ല. ഇന്ത്യന്‍ ടീം അംഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. പിങ്ക് ബോള്‍ ടെസ്റ്റ് ഇപ്പോഴെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു എന്ന് പറഞ്ഞാണ് ഉറങ്ങുന്ന ഫോട്ടോയും പങ്കുവെച്ച് രഹാനെ സമൂഹമാധ്യമങ്ങളിലെത്തിയത്. 

രഹാനെയുടെ പോസ്റ്റിലെ കൗതുകത്തിനൊപ്പം അതിന് കോഹ് ലിയും ധവാനുമെല്ലാം നല്‍കിയ മറുപടികളും ആരാധകരെ ആകര്‍ഷിക്കുന്നു. സ്വപ്‌നത്തില്‍ എങ്ങനെ ഫോട്ടോയെടുത്തു എന്നായിരുന്നു ധവാന്റെ ചോദ്യം...നല്ല പോസ് എന്ന് പറഞ്ഞാണ് ഇന്ത്യന്‍ നായകന്‍ രഹാനെയുടെ പോസ്റ്റിന് അടിയിലെത്തിയത്. 

നവംബര്‍ 22നാണ് പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുക. ഇന്‍ഡോറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ കോഹ് ലിയും രഹാനെയും ചൊവ്വാഴ്ച രാവിലെ 9.30ടെ കൊല്‍ക്കത്തയിലെത്തും. ടീം അംഗങ്ങളില്‍ ആദ്യം കൊല്‍ക്കത്തയിലേക്ക് എത്തുന്നവര്‍ ഇവര്‍ രണ്ട് പേരുമാണ്. കോഹ് ലിയും രഹാനെയും എത്തിയതിന് ശേഷമാണ് മറ്റ് ഇന്ത്യന്‍, ബംഗ്ലാദേശ് താരങ്ങള്‍ എത്തുക...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍