കായികം

മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍; കിരീടമുറപ്പാക്കി പാലക്കാട്; ആന്‍സിക്കും ശാരികയ്ക്കും ട്രിപ്പിള്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ കോതമംഗലം മാര്‍ ബേസില്‍ കിരീടം നേടി. 61.33 പോയിന്റുകള്‍ നേടിയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം സ്വന്തമാക്കിയത്. 56.33 പോയിന്റുകള്‍ നേടി കെഎച്എസ് കുമരംപുത്തൂര്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 29.33 പോയിന്റുകളുമായി സെന്റ് ജോസഫ്‌സ് എച്എസ് പുല്ലൂരാംപാറ മൂന്നാം സ്ഥാനവും നേടി. 

84 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 169.33 പോയിന്റുമായി പാലക്കാട് കിരീടം ഏറെക്കുറെ ഉറപ്പാക്കി. 150.33 പോയിന്റുമായി എറണാകുളം രണ്ടാമതും 95.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.

സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്എസ്എസിലെ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി. 200 മീറ്ററിലും സ്വര്‍ണ നേട്ടം സ്വന്തമാക്കിയാണ് ആന്‍സി മികവറിയിച്ചത്. നേരത്തെ 100 മീറ്റര്‍, ലോങ് ജമ്പ് ഇനങ്ങളിലും ആന്‍സി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. അവസാന സ്‌കൂള്‍ മീറ്റ് അവിസ്മരണീയമാക്കിയാണ് ആന്‍സി മടങ്ങുന്നത്. 

സബ്ജൂനിയര്‍ വിഭാഗത്തില്‍ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി കോഴിക്കോട് ഉഷ സ്‌കൂളിലെ ശാരിക സുനില്‍ കുമാറും മികച്ച നേട്ടം സ്വന്തമാക്കി. 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ശാരിക ട്രിപ്പിള്‍ തികച്ചത്. നേരത്തെ 600, 400 മീറ്ററുകളിലും ശാരിക സുവര്‍ണ നേട്ടം സ്വന്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം