കായികം

'മെസിയൊക്കെ എന്ത്, പെലെ വേറെ ലെവല്‍; താരതമ്യക്കാര്‍ക്ക് ചരിത്രമറിയില്ല' 

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: അര്‍ജന്റീന നായകനും ബാഴ്‌സലോണ സൂപ്പര്‍ താരവുമായ ലയണല്‍ മെസിയെ ബ്രസീലിയന്‍ ഇതിഹാസം പെലെയുമായി താരതമ്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. പെലെ- മെസി താരതമ്യം ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് ടിറ്റെ പറയുന്നു. 

താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത അത്രയും മുകളിലാണ് പെലെയുടെ സ്ഥാനം. ആരെങ്കിലും പെലെയെ ആരുമായെങ്കിലും താരതമ്യം ചെയ്യുന്നത് ശ്രദ്ധിക്കാറില്ല. പെലെയുടെ മികവിന്റെ ചരിത്രം അറിയാത്തവരാണ് ഇത്തരം താരതമ്യങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നും ടിറ്റെ വ്യക്തമാക്കി. 

നിലവില്‍ മെസി മികച്ച താരമാണ്. പക്ഷെ പെലെ വേറെ തലത്തിലുള്ള താരമാണ്. ഇത് താന്‍ ബ്രസീലിയന്‍ ആയതു കൊണ്ട് പറയുന്നതല്ല. പെലെയില്‍ ഒരു കുറവ് പോലും കണ്ടെത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ മെസിയടക്കമുള്ള
താരങ്ങളെ പെലെയുമായി താരതമ്യം ചെയ്യുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ടിറ്റെ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന- ബ്രസീല്‍ പോരാട്ടത്തിനിടെ മെസിയും ടിറ്റെയും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് മെസി ഡഗൗട്ടിലുള്ള ടിറ്റെയോട് നിശബ്ദനാകാന്‍ ആവശ്യപ്പെട്ടിരുന്നു. തിരിച്ച് ടിറ്റെയും സമാനമായി തന്നെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെലെയുമായി മെസിയെ താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് ടിറ്റെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം