കായികം

'കാട്ടിലെ രാജ്ഞിക്ക് സൂപ്പര്‍ ജന്മദിനം'; സാക്ഷി ധോനിക്ക് പിറന്നാള്‍ ആശംസകളുമായി ചെന്നൈ ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷിയുടെ ജന്മ ദിനം കഴിഞ്ഞ ദിവസമായിരുന്നു. 31ാം വയസിലേക്ക് കടന്ന സാക്ഷിക്ക് ഐപിഎല്ലിലെ ധോനിയുടെ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആശംസകള്‍ അര്‍പ്പിച്ചത് ശ്രദ്ധേയമായിരുന്നു.

ധോനിക്കും മകള്‍ സിവയ്ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം അടിക്കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ചെന്നൈ ടീം ആശംസയര്‍പ്പിച്ചത്. ''കാട്ടിലെ രാജ്ഞിക്ക് സൂപ്പര്‍ ജന്‍മദിനം'' എന്നായിരുന്നു കുറിപ്പ്.

ഐഎസ്എല്‍ ടീം ചെന്നൈയിന്‍ എഫ്‌സിയും സാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ധോനിക്കൊപ്പമുള്ള സാക്ഷിയുടെ ചിത്രം പങ്കിട്ടാണ് ചെന്നൈയിന്‍ ആശംസകള്‍ അറിയിച്ചത്. പിറന്നാള്‍ ആശംസകളും ചെന്നൈയിന്‍ കുടുംബത്തിന്റെ സ്‌നേഹവും ടീം കുറിപ്പിലൂടെ വ്യക്തമാക്കി.

1988 നവംബര്‍ 19ന് ഗുവാഹത്തിയിലാണ് സാക്ഷി ജനിച്ചത്. 2010ലാണ് മഹേന്ദ്ര സിങ് ധോനിയുമായി സാക്ഷിയുടെ വിവാഹം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം