കായികം

മൗറീഞ്ഞോ മടങ്ങിയെത്തി; പ്രീമിയര്‍ ലീഗില്‍ ഇനി കളി മാറും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മൗറീസിയോ പൊചെറ്റിനോയെ പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ പരിശീലകനെ നിയമിച്ച് ടോട്ടനം ഹോട്‌സ്പര്‍. പുതിയ കോച്ചായി വിഖ്യാത പോര്‍ച്ചുഗല്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോയെ ടോട്ടനം നിയമിച്ചു. മൗറീഞ്ഞോയുടെ നിയമനം ക്ലബ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു.

ടീമിന്റെ മുഖ്യ പരിശീലകനായി മൗറീഞ്ഞോയെ നിയമിച്ചതായി ക്ലബ് ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2022- 23 സീസണ്‍ വരെയാണ് മൗറീഞ്ഞോയുമായി ക്ലബ് കരാറിലെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് മൗറീഞ്ഞോയെന്ന് ക്ലബ് വ്യക്തമാക്കി.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹോസെ മൗറീഞ്ഞോ പരിശീലക വേഷത്തിലേക്ക് മടങ്ങിയെത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ഒരു ടീമിന്റേയും സ്ഥാനം മൗറീഞ്ഞോ ഏറ്റെടുത്തിരുന്നില്ല.

മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ പ്രീമിയര്‍ ലീഗ് ക്ലബാണ് ടോട്ടനം. നേരത്തെ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകളെ മൗറീഞ്ഞോ പരിശീലിപ്പിച്ചിരുന്നു. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍ എന്നീ വ്യത്യസ്ത രാജ്യങ്ങളിലെ ഡൊമസ്റ്റിക് കിരീടങ്ങള്‍ നേടിയ പരിശീലകനാണ് മൗറീഞ്ഞോ. ഒപ്പം രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മൂന്ന് പരിശീലകരില്‍ ഒരാളും മൗറീഞ്ഞോയാണ്. പോര്‍ട്ടോ, ഇന്റര്‍ മിലാന്‍ ടീമുകളെ മൗറീഞ്ഞോ യൂറോപ്യന്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു