കായികം

ഫോം താത്കാലികമാണ്, ക്ലാസ് അങ്ങനെയല്ല; ആരാധകരുടെ ഉള്ളുതൊട്ട് യുവി

സമകാലിക മലയാളം ഡെസ്ക്

ടി10 ലീഗില്‍ പോരിനിറങ്ങുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് ഇപ്പോള്‍. പക്ഷേ അതിനിടയില്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് യുവിയിട്ട ക്യാപ്ഷനിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയെത്തുന്നത്. 

ഫോം താത്കാലികമാണ്. ക്ലാസ് എല്ലാക്കാലത്തേക്കും എന്നാണ് അബുദാബി ടി10ന് ഇടയിലെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന തന്റെ ഫോട്ടോ പങ്കുവെച്ച് യുവി എഴുതിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ഉള്‍പ്പെടെ കുത്തിയാണ് യുവിയുടെ വാക്കുകള്‍ എന്നാണ് ആരാധകര്‍ വായിച്ചെടുക്കുന്നത്. 

യുവിയുടെ പോസ്റ്റിന് കമന്റുമായി ഹര്‍ഭജന്‍ ഉള്‍പ്പെടെയുള്ളവരും എത്തിയിട്ടുണ്ട്. അബുദാബി ടി10ല്‍ ബംഗ്ലാ ടൈഗേഴ്‌സിനെ യുവിയുടെ മറാത്ത അറേബ്യന്‍സ് ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. 107 റണ്‍സ് പിന്തുടര്‍ന്ന അറേബ്യന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയെങ്കിലും 23 റണ്‍സ് നേടിയ യുവിയും, 36 റസ് നേടിയ നജിബുള്ളയും ടീമിനെ ജയത്തിലേക്ക് എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍