കായികം

കൊല്‍ക്കത്തയില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം ; പരമ്പര, റെക്കോഡ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നടന്ന പ്രഥമ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ബംഗ്ലാദേശ് 195 റണ്‍സിന് എല്ലാവരും പുറത്തായി. വിജയത്തോടെ ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ 2-0 ന് തൂത്തുവാരി.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മ നാലു വിക്കറ്റെടുത്തു. തുടര്‍ച്ചയായി നാല് ഇന്നിംഗ്‌സ് ജയം നേടുന്ന ആദ്യ ടീം എന്ന റെക്കോഡാണ് ഇന്ത്യ വിജയത്തോടെ കരസ്ഥമാക്കിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് ജയം കൂടിയാണിത്.

74 റണ്‍സെടുത്ത മുഷ്ഖിക്കര്‍ റഹിം മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. 39 റണ്‍സെടുത്ത മെഹ്മദൂള്ളയും 21 റണ്‍സെടുത്ത അല്‍ അമിന്‍ ഹുസ്സൈനും മാത്രമാണ് റഹിമിന് കാര്യമായ പിന്തുണ നല്‍കിയത്. ആറു വിക്കറ്റിന് 152 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് 43 റണ്‍സ് മാത്രമേ കൂട്ടിചേര്‍ക്കാനായുള്ളൂ. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി