കായികം

കെയ്‌നിന്റെ ഗോളിലേക്ക് എത്തിയത് ബോള്‍ ബോയിയുടെ ബുദ്ധി; കെട്ടിപ്പിടിച്ച് മൗറിഞ്ഞോയുടെ അഭിനന്ദനം

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗില്‍ അവനാസ പതിനാറിലേക്ക് എത്തുന്നതിന്റെ ആവേശം കളിക്കളത്തിലെത്തിച്ചായിരുന്നു ഒളിംപിയകോസിനെതിരായ മൗറിഞ്ഞോയുടെ സംഘത്തിന്റെ കളി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചു കയറിയ മത്സരത്തില്‍ പുതിയ മാനേജറായ മൗറിഞ്ഞോ അഭിനന്ദനം കൊണ്ട് മൂടുന്നത് ടീമിലെ താരങ്ങളെയല്ല. പകരം ടോട്ടന്നത്തിന്റെ ബോള്‍ ബോയിയെയാണ്...

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു 4-2നുള്ള ടോട്ടന്നത്തിന്റെ ജയം. രണ്ടാം പകുതിയില്‍ ടോട്ടന്നം സമനില പിടിച്ച 50ാം മിനിറ്റിലെ ഹാരി കെയ്‌നിന്റെ ഗോള്‍ പിറന്നതിന് പിന്നാലെയാണ് ബോള്‍ ബോയിയെ അഭിനന്ദിക്കാന്‍ മൗറിഞ്ഞോ എത്തിയത്. ത്രോ ഇന്നിനായി അതിവേഗത്തില്‍ ടോട്ടന്നം താരം സെര്‍ജ് ഓറിയറിന് ബോള്‍ ബോയ് പന്ത് നല്‍കിയതാണ് മൗറിഞ്ഞോയുടെ മനസ് കീഴടക്കിയത്. 

ഓറിയറിന്റെ ത്രോയില്‍ നിന്നും ലുകാസ് മൗറയുടെ ക്രോസിലൂടെയാണ് ഹാരി കെയ്ന്‍ ഗോള്‍ വല ചലിപ്പിച്ചത്. ബുദ്ധിമാന്മാരായ ബോള്‍ ബോയികളെ എനിക്ക് ഇഷ്ടമാണ്. ഞാനും അതുപോലൊരു ബോള്‍ ബോയ് ആയിരുന്നു. കെയ്‌നിന്റെ ഗോളിലേക്ക് നയിച്ച ആ ബോള്‍ ബോയി അതിബുദ്ധിമാനാണ്. കളി വായിച്ച്, മനസിലാക്കിയാണ് ആ അസിസ്റ്റ് അവനില്‍ നിന്ന് വന്നത്. അവനും ഒരിക്കലും അത് മറക്കുമെന്ന് തോന്നുന്നില്ല, കളിക്ക് ശേഷം മൗറിഞ്ഞോ പറഞ്ഞു. 

ചാമ്പ്യന്‍സ് ലീഗ് പോയിന്റ് ടേബിളില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ് ടോട്ടന്നം. 5 കളിയില്‍ നിന്ന് മൂന്ന് ജയം, ഒരു തോല്‍വി ഒരു സമനില എന്നതാണ് ടോട്ടന്നത്തിന്റെ കണക്ക്. അഞ്ചില്‍ അഞ്ചും ജയിച്ച് ബയേണ്‍ ആണ് ഗ്രൂപ്പില്‍ ഒന്നാമത്. പ്രീമിയര്‍ ലീഗിലേക്ക് എത്തുമ്പോഴാവട്ടെ പത്താം സ്ഥാനത്താണ് ടോട്ടന്നത്തിന്റെ സ്ഥാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍