കായികം

ഡ്രസിങ് റൂമിലിരുന്ന് ഓസീസ് ഓപ്പണര്‍മാരുടെ കളി; സംഭവം പിങ്ക് ബോള്‍ ടെസ്റ്റില്‍ മഴ വില്ലനായപ്പോള്‍ 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം പിടിച്ചതിന്റെ ആധികാരികതയുമായാണ് ഓസ്‌ട്രേലിയ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങിയത്. പക്ഷേ ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ മഴ വില്ലനായി എത്തി. മഴ കളി മുടക്കിയ സമയം ഡ്രസിങ് റൂമില്‍ നിന്നുള്ള ഓസീസ് താരങ്ങളുടെ കളിയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

റോക്ക് പേപ്പര്‍ സിസേഴ്‌സായിരുന്നു ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും, ജോ ബേണ്‍സും ചേര്‍ന്ന് ഡ്രസിങ് റൂമിലിരുന്ന് കളിച്ചത്. ഔട്ട്ഫീല്‍ഡിലെ നനവിനെ തുടര്‍ന്ന് കളി ആരംഭിക്കാന്‍ വൈകിയപ്പോഴായിരുന്നു ഓസീസ് ഓപ്പണര്‍മാരുടെ കളി. 

ക്രീസിലേക്ക് എത്തിയപ്പോള്‍ ബേണ്‍സിന് പക്ഷേ അധിക സമയം വാര്‍ണര്‍ക്കൊപ്പം ക്രീസില്‍ നില്‍ക്കാനായില്ല. ഇന്നിങ്‌സിലെ നാലാം ഓവറില്‍ നാല് റണ്‍സ് എടുത്ത് നില്‍ക്കെ ഷഹീന്‍ അഫ്രീദി ബേണ്‍സിനെ മടക്കി. മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വയ്ക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 45 റണ്‍സുമായി വാര്‍ണര്‍ പുറത്താവാതെ നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍