കായികം

വാര്‍ണര്‍ നല്‍കിയ ഹെല്‍മറ്റ് തട്ടിയെടുത്ത് മറ്റ് കുട്ടികള്‍; സങ്കടപ്പെട്ടിരുന്ന കുരുന്നിന് നീതി തേടി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി കുറിച്ച് ഡ്രസിങ് റൂമിലേക്ക് വാര്‍ണര്‍ മടങ്ങിയപ്പോള്‍ ഗ്യാലറിയിലെ ഒരു കുട്ടിയിലേക്കായിരുന്നു ആരാധകരെ സങ്കടത്തിലാഴ്ത്തിയത്. ഡ്രസിങ് റൂമിലേക്ക് മടങ്ങവെ തന്റെ ഹെല്‍മറ്റ് ഗ്യാലറിയില്‍ നിന്നിരുന്ന ഒരു കുട്ടിക്കായി വാര്‍ണര്‍ നല്‍കി. പക്ഷേ മറ്റ് കുട്ടികള്‍ അത് തട്ടിയെടുത്തതോടെ സങ്കടപ്പെട്ടിരുന്ന കുട്ടിയുടെ മുഖമാണ് ആരാധകരുടെ മുന്‍പിലേക്കെത്തിയത്. 

അവന്റെ കയ്യില്‍ നിന്ന് മറ്റ് കുട്ടികള്‍ ഹെല്‍മറ്റ് തട്ടിപ്പറിച്ചെന്ന് വ്യക്തമായതൊടെ കുട്ടിക്കുരുന്നിന് നീതി തേടിയായി സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വരവ്. ആ കുട്ടിക്ക് തന്നെ ഹെല്‍മറ്റ് തിരികെ നല്‍കണം, അല്ലെങ്കില്‍ അവന് അതിന് പകരം മറ്റൊന്ന് നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം. 

പാകിസ്ഥാനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ ഇരട്ട ശതകം തികച്ചതിന് പിന്നാലെയാണ് വാര്‍ണര്‍ രണ്ടാം സെഷനില്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്കും എത്തിയത്. മുന്നൂറ് കടക്കുന്ന ഏഴാമത്തെ ഓസീസ് താരമായി വാര്‍ണര്‍. അഡ്‌ലെയ്ഡില്‍ ബ്രാഡ്മാന്‍ തന്റെ പേരില്‍ കുറിച്ച 299 റണ്‍സ് എന്ന ഉയര്‍ന്ന സ്‌കോറും വാര്‍ണര്‍ ഇവിടെ മറികടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍