കായികം

സ്മിത്തിനേക്കാള്‍ വേഗം കോഹ് ലിക്കുമില്ല, അതിവേഗത്തില്‍ 7000; റെക്കോര്‍ഡുകള്‍ തിരുത്തി അഡ്‌ലെയ്ഡ് ടെസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് രക്ഷയില്ല. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വാര്‍ണറുടെ തകര്‍പ്പന്‍ ഇരട്ട ശതകത്തിന്റേയും, ലാബുഷാഗ്നെയുടെ സെഞ്ചുറിയുടേയും ബലത്തില്‍ കരുത്ത് കാട്ടുന്ന ഓസ്‌ട്രേലിയ റെക്കോര്‍ഡുകളില്‍ പലതും ഇവിടെ മറികടക്കുന്നു. വാര്‍ണര്‍-ലാബുഷാഗ്നെ കൂട്ടുകെട്ടുകള്‍ തീര്‍ത്ത റെക്കോര്‍ഡിനൊപ്പം ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും അഡ്‌ലെയ്ഡിലെ രാത്രി പകല്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ വ്യക്തിഗത നേട്ടത്തിലേക്കെത്തി. 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സിലേക്ക് എത്തുന്ന താരമായി ഓസീസിന്റെ റണ്‍വേട്ടക്കാരന്‍. 126 ഇന്നിങ്‌സുകള്‍ മാത്രമാണ് സ്മിത്തിന് ഇതിനായി വേണ്ടിവന്നത്. 131 ഇന്നിങ്‌സ് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടി വന്ന ഇംഗ്ലീഷ് താരം വാലി ഹമ്മോന്‍ഡിനെയാണ് സ്മിത്ത് പിന്നിലാക്കിയത്. 70 ടെസ്റ്റുകളില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. മുന്‍പിലുള്ള ഗാരി സോബേഴ്‌സിനേക്കാള്‍ സ്മിത്തിന് 9 ടെസ്റ്റുകള്‍ കുറവ് വേണ്ടിവന്നുള്ളു ഈ നേട്ടം സ്വന്തമാക്കാന്‍.

ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, സച്ചിന്‍ എന്നിവരേയും സ്മിത്ത് ഇവിടെ പിന്നിലാക്കി. 134 ഇന്നിങ്‌സുകളാണ് ഈ നേട്ടത്തിലേക്കെത്താന്‍ സെവാഗിന് വേണ്ടിവന്നത്. ടെസ്റ്റില്‍ ഏഴായിരം തികയ്ക്കാന്‍ സച്ചിന് വേണ്ടിവന്നത് 136 ഇന്നിങ്‌സും. 7000 റണ്‍സ് ടെസ്റ്റില്‍ തികയ്ക്കാന്‍ 138 ഇന്നിങ്‌സ് ആണ് കോഹ് ലിക്ക് വേണ്ടിവന്നത്. 

അഡ്‌ലെയ്ഡില്‍ രണ്ടാം ദിനം 162 റണ്‍സ് എടുത്ത് നില്‍ക്കെ ലാബുഷാഗ്നെയെ പുറത്താക്കുമ്പോഴേക്കും രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 361 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടെസ്റ്റിലെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇവിടെ പിറന്നത്. മറ്റ് റെക്കോര്‍ഡുകള്‍..

  • രണ്ടാം വിക്കറ്റിലെ അഡ്‌ലെയ്ഡിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
  • രാത്രി പകല്‍ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
  • ഓസീസ് മണ്ണിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
  • ഓസ്‌ട്രേലിയന്‍ മണ്ണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
  • ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട്.
  • പാകിസ്ഥാനെതിരെ രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട്.
  • അഡ്‌ലെയ്ഡിലെ രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട്.

260 പന്തില്‍ നിന്നാണ് വാര്‍ണര്‍ ഇരട്ട സെഞ്ചുറി തികച്ചത്. 238 പന്തില്‍ നിന്ന് 22 ഫോറുകളോടെ 162 റണ്‍സ് നേടിയാണ് ലാബുഷാഗ്നെ മടങ്ങിയത്. വാര്‍ണര്‍ക്കൊപ്പം സ്റ്റീവ് സ്മിത്താണ് ഇപ്പോള്‍ ക്രീസില്‍. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ഓസീസ് ഇന്നിങ്‌സ് ജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പാകിസ്ഥാന് വിയര്‍പ്പൊഴുക്കേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു