കായികം

2 റണ്‍സിനിടെ വീണത് 4 വിക്കറ്റ്, തകര്‍പ്പന്‍ തുടക്കം ലഭിച്ചിട്ടും തോറ്റ് കേരളം

സമകാലിക മലയാളം ഡെസ്ക്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി. ആറ് റണ്‍സിനാണ് ജാര്‍ഖണ്ഡിന് മുന്‍പില്‍ കേരളം മുട്ടുമടക്കിയത്. ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 258 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കേരളം 253 റണ്‍സിന് ഓള്‍ഔട്ടായി. സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിവരുടെ മികച്ച ഇന്നിങ്‌സിനും കേരളത്തെ ജയത്തോട് അടുപ്പിക്കാനായില്ല. രണ്ട് റണ്‍സിനിടെ കേരളത്തിന്റെ നാല് വിക്കറ്റാണ് ജാര്‍ഖണ്ഡ് വീഴ്ത്തിയത്. 

ചെയ്‌സ് ചെയ്തിറങ്ങിയ കേരളത്തിന് തകര്‍പ്പന്‍ തുടക്കമാണ് വിഷ്ണു വിനോദും, സക്‌സേനയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് നാല് ഓവറിന് ഇടയില്‍ കേരളത്തിന്റെ സ്‌കോര്‍ 50 കടത്തി. 18 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 25 റണ്‍സ് എടുത്ത് നിന്ന് സക്‌സെന കേരളത്തിന്റെ സ്‌കോര്‍ 66ലേക്കെത്തിയപ്പോള്‍ മടങ്ങി. 

സക്‌സെന മടങ്ങിയതിന് പിന്നാലെ അഞ്ചാം ഓവറില്‍ ക്രീസിലേക്കെത്തിയ സഞ്ജുവും തകര്‍ത്തു ബാറ്റുവീശി. 63 റണ്‍സാണ് സഞ്ജുവും വിഷ്ണുവും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 14.4 ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ 129ലേക്ക് എത്തിയപ്പോഴേക്കും സഞ്ജുവിന് മടങ്ങേണ്ടി വന്നു. 40 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും പറത്തിയ സഞ്ജുവിനെ അങ്കുല്‍ ബൗള്‍ഡ് ആക്കി. 

അര്‍ധശതകം പൂര്‍ത്തിയാക്കിയാണ് വിഷ്ണു വിനോദ് മടങ്ങിയത്. 44 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്‌സ്. വിഷ്ണു വിനോദ് മടങ്ങിയതിന് പിന്നാലെ തന്നെ ഉത്തപ്പയുടെ വിക്കറ്റും വീണു. നാല് വിക്കറ്റ് നഷ്ടത്തില്‍ 170 എന്നത് കേരളത്തിന്റെ നില പരുങ്ങലിലാക്കിയെങ്കിലും സച്ചിന്‍ ബേബി ഉറച്ചു നിന്നു. 49 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും പറത്തിയാണ് സച്ചിന്‍ 60 റണ്‍സ് എടുത്തത്. എന്നാല്‍ സച്ചിന്‍ ബേബി പുറത്തായതിന് പിന്നാലെ കേരളം തകര്‍ന്നടിഞ്ഞു.രണ്ട് റണ്‍സിനിടെ കേരളത്തിന്റെ നാല് വിക്കറ്റ് വീഴ്ത്തിയാണ് ജാര്‍ഖണ്ഡ് കളി പിടിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍