കായികം

അനില്‍ കുംബ്ലേ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായേക്കും, അതോടെ അശ്വിന്റെ ട്രാന്‍സ്ഫറും നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലേ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മൈക്ക് ഹെസ്സന്‍ രാജിവെച്ചതിന് ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. 

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹെസ്സന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും രാജി വയ്ക്കുന്നത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുമ്പോള്‍ ഭിന്ന താത്പര്യം എന്നത് പ്രശ്‌നമാവും എന്ന് വിലയിരുത്തിയായിരുന്നു ഇത്. 

എന്നാല്‍ ഹെസ്സനെ മറികടന്ന് രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യയുടെ പരിശീലകനായി തെരഞ്ഞെടുത്തു. ഇതോടെ ഹെസ്സന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് പോയി. ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായിട്ടാണ് ഹെസ്സനെ നിയമിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം 2017ല്‍ രാജി വെച്ചതിന് ശേഷം കുംബ്ലേ  പരിശീലക കുപ്പായം അണിഞ്ഞിട്ടില്ല. 

അടുത്ത ദിവസങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകളുമായി കുംബ്ലേ ചര്‍ച്ച നടത്തുമെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുംബ്ലേയെ പരിശീലകനായി പരിഗണിക്കുന്ന സാഹചര്യത്തില്‍ ടീം നായകന്‍ ആര്‍ അശ്വിനെ ഡല്‍ഹിക്ക് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കിങ്‌സ് ഇലവന്‍ നിര്‍ത്തി വെച്ചു. 

കുംബ്ലേയെ കൂടാതെ ആന്‍ഡി ഫ്‌ലവര്‍, ഓസ്‌ട്രേലിയയുടെ ഡാരന്‍ ലെഹ്മന്‍ എന്നിവരെയാണ് കിങ്‌സ് ഇലവന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനം ജോര്‍ജ് ബെയ്‌ലി അംഗീകരിച്ചതായുമാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി