കായികം

ധോനിയേയും രോഹിത്തിനേയും മറികടന്ന് ഹര്‍മന്‍പ്രീത്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ധോനിയേയും രോഹിത് ശര്‍മയേയും പിന്നിലാക്കി മറ്റൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍. 100 രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഹര്‍മന്‍ സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ട്വന്റി20യില്‍ ഇറങ്ങിയപ്പോഴായിരുന്നു ഹര്‍മന്‍പ്രീതിന്റെ നേട്ടം. ധോനിക്കും, രോഹിത്തിനും മുന്‍പേ ഈ നേട്ടത്തിലേക്ക് എത്താന്‍ ഹര്‍മന്‍പ്രീതിനായി. 98 ട്വന്റി20കളാണ് രോഹിത്തും ധോനിയും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരിക്കുന്നത്.

100 ട്വന്റി20യില്‍ നിന്ന് 27 വിക്കറ്റും, 2003 റണ്‍സുമാണ് ഹര്‍മന്റെ സമ്പാദ്യം. നേട്ടത്തിലേക്ക് എത്തിയ ഹര്‍മനെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പരിശീലകന്‍ ഡബ്ല്യു വി രാമന്‍ കളിക്ക് മുന്‍പ് ഹര്‍മന് സ്‌പെഷ്യല്‍ ക്യാപ് നല്‍കി.

അവസാന ട്വന്റി20യില്‍ 99 റണ്‍സ് എന്ന ചെറി ടോട്ടല്‍ പിന്തുടരുന്നതിന് ഇടയിലും ഇന്ത്യ പരുങ്ങിയിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയില്‍ വീണ ഇന്ത്യയെ ഹര്‍മന്‍പ്രീത് കൗറിന്റെ ചെറുത്ത് നില്‍പ്പാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. 34 റണ്‍സ് എടുത്ത ഹര്‍മന്‍, ബൗളിങ്ങില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു