കായികം

മൂന്ന് ഫോര്‍മാറ്റിലും സിക്‌സുകളുടെ രാജാവ്! പന്ത് പറപറത്തി ടെസ്റ്റിലും തകര്‍പ്പന്‍ റെക്കോര്‍ഡിട്ട് രോഹിത്‌

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റിലും ഹിറ്റ്മാന്‍ പിന്നോട്ടില്ല. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കിയാണ് രോഹിത് നയം വ്യക്തമാക്കുന്നത്. വിശാഖപട്ടണം ടെസ്റ്റില്‍ ഇതുവരെ രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നത് 9 സിക്‌സ്.

ആദ്യ ഇന്നിങ്‌സില്‍ ആറ് സിക്‌സാണ് രോഹിത്ത് പറത്തിയത്. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തുമ്പോള്‍ തന്റെ സ്‌കോര്‍ 46ലേക്ക് എത്തിയപ്പോഴേക്ക്ും മൂന്ന് വട്ടം രോഹിത് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പന്ത് പറത്തി കഴിഞ്ഞു. ഒരു ടെസ്റ്റില്‍ എട്ട് സിക്‌സുകള്‍ പറത്തി നവ്‌ജോദ് സിങ് സിദ്ധു തന്റെ പേരില്‍ തീര്‍ത്ത റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.

ട്വന്റി20യിലും ഏകദിനത്തിലും ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന്റെ റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്. ഏകദിനത്തില്‍ 16 സിക്‌സും, ട്വന്റി20യില്‍ 10 സിക്‌സും പറത്തിയാണ് രോഹിത് മൂന്ന് ഫോര്‍മാറ്റിലും ഹിറ്റ്മാന്‍ താന്‍ തന്നെയെന്ന് ഉറപ്പിക്കുന്നത്.

ഓപ്പണിങ്ങില്‍ അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സും ആഘോഷമാക്കുകയാണ് രോഹിത്. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സ് അടിച്ചു കൂട്ടിയ താരം രണ്ടാം ഇന്നിങ്‌സിലും പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. രണ്ടാം ഇന്നിങ്‌സിലും അര്‍ധശതകം പൂര്‍ത്തിയാക്കി ടെസ്റ്റില്‍ തുടര്‍ച്ചയായ ഏഴാം തവണ 50ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തുന്ന താരവുമായി രോഹിത്ത്‌.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ