കായികം

ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹര്‍ദിക്ക്, കളിക്കളത്തിലേക്കുള്ള മടക്കം നീളും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ശസ്ത്രക്രീയയ്ക്ക് വിധേയനായി. ലണ്ടനിലായിരുന്നു ശസ്ത്രക്രീയ. പരിക്കില്‍ നിന്ന് മുക്തനായി എപ്പോള്‍ കളിക്കളത്തിലേക്ക് ഹര്‍ദിക്കിന് തിരിച്ചെത്താന്‍ ആവുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20ക്ക് ഇടയിലാണ് ഹര്‍ദിക്കിന്റെ പരിക്ക് പ്രശ്‌നം തീര്‍ത്തത്. ലോകകപ്പിന് മുന്‍പ് പരിക്കിന്റെ പിടിയിലായിരുന്നു ഹര്‍ദിക്. ലോകകപ്പ് കളിച്ചെങ്കിലും പിന്നാലെ വന്ന വിന്‍ഡിസ് പര്യടനത്തില്‍ ഹര്‍ദിക്കിന് വിശ്രമം അനുവദിച്ചിരുന്നു.ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടയിലാണ് ഹര്‍ദിക്കിന് ആദ്യം പരിക്കേല്‍ക്കുന്നത്.

പിന്നാലെ ഏറെ നാള്‍ ഹര്‍ദിക്കിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ്, വിന്‍ഡിസ് ടീമുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈ പരമ്പരകള്‍ക്കായി ഹര്‍ദിക്കിന് മടങ്ങിയെത്താനാവുമോ എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത