കായികം

ആശുപത്രി കിടക്കയിലാണെന്ന ദയയില്ല, ഹര്‍ദിക്കിനെ ദയയില്ലാതെ ട്രോളി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

സ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണെന്ന ദയയൊന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയോട് കെ എല്‍ രാഹുല്‍ കാണിച്ചില്ല. താരത്തെ ദയയില്ലാതെ ട്രോളിയാണ് രാഹുല്‍ വരുന്നത്. നിന്റെ ബുദ്ധി കൂടി അവര്‍ ശരിയാക്കിയിട്ടുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ലണ്ടനിലാണ് ഹര്‍ദിക് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എല്ലാവരും പെട്ടെന്ന് തിരിച്ചു വരവിനുള്ള ആശംസകളുമായി ഹര്‍ദിക്കിനൊപ്പം നില്‍ക്കുമ്പോഴാണ് രാഹുല്‍ ട്രോളുമായി എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫോട്ടോ ഹര്‍ദിക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് അടിയില്‍ വന്ന് കമന്റ് ചെയ്തായിരുന്നു രാഹുലിന്റെ തമാശ.

നടുവിനേറ്റ പരിക്കിലാണ് ഹര്‍ദിക് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 2018 ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെയുള്ള കളിക്കിറങ്ങിയപ്പോള്‍ ആയിരുന്നു ഹര്‍ദിക് ആദ്യമായി പരിക്കിന്റെ പിടിയിലേക്ക് വീഴുന്നത്. പിന്നാലെ ഏറെ നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ഹര്‍ദിക് ലോകകപ്പ് ആയപ്പോഴേക്കും തിരിച്ചെത്തി. ലോകകപ്പിന് ശേഷം വിന്‍ഡിസിനെതിരായ പരമ്പരയില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയില്ല.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ട്വന്റി20 കഴിഞ്ഞതിന് പിന്നാലെയാണ് ഹര്‍ദിക് വീണ്ടും പരിക്കിന്റെ പിടിയിലാവുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹര്‍ദിക്കിന് കളിക്കളത്തിലേക്ക് ഇനി എപ്പോള്‍ തിരിച്ചെത്താനാവുമെന്ന് വ്യക്തമല്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ബംഗ്ലാദേശും, വിന്‍ഡിസുമാണ് ഇന്ത്യയിലേക്ക് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി