കായികം

അത് കഴിച്ചാല്‍ ഷമിക്ക് എന്ത് ചെയ്യാനാവുമെന്ന് ഞങ്ങള്‍ക്കറിയാം;  ഷമിയുടെ മികവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത്‌

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ മുഹമ്മദ് ഷമിക്കായില്ല. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍ നിറഞ്ഞാടുന്ന ഷമിയെയാണ് ക്രിക്കറ്റ് ലോകം ഒരിക്കല്‍ കൂടി കണ്ടത്. രണ്ടാം ഇന്നിങ്‌സില്‍ പലപ്പോഴായി ഷമി ഈ മികവ് പുറത്തെടുക്കുമ്പോള്‍ അതിന് പിന്നിലെ കാരണം രസകരമായി പറയുകയാണ് വിശാഖപട്ടണത്തെ കളിയിലെ താരമായ രോഹിത് ശര്‍മ.

ഫ്രഷായി ഇരിക്കുമ്പോള്‍, ഒപ്പം ബിരിയാണി കഴിച്ചിരിക്കുമ്പോഴും ഷമിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നാണ് രോഹിത് പറയുന്നത്. കളിക്ക് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ എത്തിയപ്പോഴായിരുന്നു രോഹിത്തിന്റൈ കൗതുകം നിറച്ച വാക്കുകള്‍.

ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരിലെ മികച്ച ഇക്കണോമി റേറ്റ് ഷമി കണ്ടെത്തിയിരുന്നു. 18 ഓവര്‍ എറിഞ്ഞ ഷമി 47 റണ്‍സ് വഴങ്ങി 2.61 ന്നെ ഇക്കണോമി റേറ്റിലാണ് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍ ബവുമയുടെ കുറ്റി ഇളക്കി തുടങ്ങിയ ഷമി പിന്നെ മൂന്ന് സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ കൂടി ബൗള്‍ഡ് ആക്കി. തന്റെ അഞ്ചാമത്തെ വിക്കറ്റായ റബാഡയുടെ സ്റ്റംപ് മാത്രമാണ് ഷമിക്ക് ഇളക്കാനാവാതെ പോയത്. വൃദ്ധിമാന്‍ സാഹയുടെ കൈകളിലേക്കാണ് ഇവിടെ റബാഡ എത്തിയത്.

ബവുമ, ഡുപ്ലസിസ്, ഡികോക്ക്, റബാഡ, പിഡ്റ്റ് എന്നിവരുടെ വിക്കറ്റാണ് ഷമി രണ്ടാം ഇന്നിങ്‌സില്‍ പിഴുതത്. 10.5 ഓവര്‍ എറിഞ്ഞ ഷമി 35 റണ്‍സ് മാത്രം വഴങ്ങി 3.23 എന്ന ഇക്കണോമിയിലാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു