കായികം

'അന്ന് ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചിരുന്നു'; വെളിപ്പെടുത്തലുമായി മെസി

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് ക്ലബ് തലത്തിലെ തന്റെ ടീമായ ബാഴ്‌സലോണയുമായുള്ള ആത്മബന്ധം ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് അറിയാത്ത കാര്യമല്ല. ബാഴ്‌സലോണയുടെ ലാ മാസിയയിലൂടെയാണ് മെസി തന്റെ ഫുട്‌ബോള്‍ കരിയര്‍ തേച്ച് മിനുക്കിയത്. അര്‍ജന്റീനയ്‌ക്കൊപ്പം കിരീട നേട്ടങ്ങളില്ലെങ്കിലും ബാഴ്‌സലോണയ്‌ക്കൊപ്പം നിരവധി കിരീട നേട്ടങ്ങള്‍ ഇതിഹാസ താരത്തിന് സ്വന്തമാണ്. മറ്റൊരു ക്ലബിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്ന കാര്യം മെസി പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. 

ഇപ്പോഴിതാ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ താന്‍ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചിരുന്നു എന്ന് സമ്മതിച്ചിരിക്കുകയാണ് മെസി ഇപ്പോള്‍. 2013-14 സീസണില്‍ ആയിരുന്നു താന്‍ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചത്. സ്‌പെയിനില്‍ നിന്ന് തന്നെ പോകണം എന്നായിരുന്നു അന്ന് ആഗ്രഹമുണ്ടായിരുന്നതെന്നും മെസി പറയുന്നു. കറ്റാലന്‍ റെഡിയോ ആര്‍എസി 1 ന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

2013-14 സീസണില്‍ നേരിടേണ്ടി വന്ന നികുതി പ്രശ്‌നമായിരുന്നു മെസിയെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചത്. തനിക്ക് അന്ന് നീതി കിട്ടിയില്ല എന്ന് തോന്നലുണ്ടായിരുന്നുവെന്ന് മെസി പറഞ്ഞു.

എന്നാല്‍ ഇനി ക്ലബ് വിടില്ല. ബാഴ്‌സലോണയില്‍ തന്നെ വിരമിക്കാന്‍ ആണ് തന്റെ ആഗ്രഹം. അത് നടക്കുമെന്നും ബാഴ്‌സലോണ തന്റെ കുടുംബമാണെന്നും മെസി പറഞ്ഞു. ചെറുപ്പം മുതല്‍ അര്‍ജന്റീനയില്‍ കളിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കുടുംബമാണ് മുഖ്യമെന്നും അതുകൊണ്ട് ബാഴ്‌സലോണ വിട്ടു പോകില്ലെന്നും മെസി വ്യക്തമാക്കി. 

നികുതി വെട്ടിപ്പിന്റെ പേരില്‍ മെസിക്കും പിതാവിനും കോടതി കയറേണ്ടി വന്നത് വലിയ വാര്‍ത്തകളായിരുന്നു. 2007- 2009 കാലത്ത് 4.1 ലക്ഷം യൂറോ വെട്ടിച്ചാതുമായി ബന്ധപ്പെട്ട് വഞ്ചനാക്കുറ്റമായിരുന്നു മെസിക്ക് നേരിടേണ്ടി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത