കായികം

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മായങ്കും പൂജാരയും; ഇന്ത്യ പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. ഓപണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായി. റബാഡയ്ക്കാണ് വിക്കറ്റ്. 

ഓപണര്‍ മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (19) എന്നിവരാണ് ക്രീസില്‍. 80 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളുമായാണ് മായങ്ക് 34 റണ്‍സ് കണ്ടെത്തിയത്. പൂജാര 39 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകള്‍ സഹിതമാണ് 19 റണ്‍സിലെത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഒന്നാം ടെസ്റ്റില്‍ ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച് കളിക്കാനിറങ്ങി രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹിത് 14 റണ്‍സുമായി മടങ്ങി. 35 പന്തുകളാണ് രോഹിത് നേരിട്ടത്. റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്കിന് പിടി നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ഈ മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍