കായികം

മായങ്കിന്റെ സെഞ്ച്വറി, കോഹ്‌ലിയുടേയും പൂജാരയുടേയും അര്‍ധ ശതകം; ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ആധിപത്യം; മികച്ച സ്‌കോറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന നിലയില്‍. കളി നിര്‍ത്തുമ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (63), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (18) എന്നിവരാണ് ക്രീസില്‍. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപണര്‍ മായങ്ക് അഗര്‍വാള്‍ സെഞ്ച്വറിയും (108), ചേതേശ്വര്‍ പൂജാര അര്‍ധ സെഞ്ച്വറിയും (58) നേടി മികവ് പുലര്‍ത്തി. ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് കഗിസോ റബാഡയാണ്. 

പത്ത് ഫോറുകള്‍ സഹിതമാണ് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി തികച്ച് മികവ് പുലര്‍ത്തിയ മായങ്ക് രണ്ടാം ടെസ്റ്റിലും ഫോം ആവര്‍ത്തിച്ചു. 195 പന്തുകള്‍ നേരിട്ട് 16 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് താരത്തിന്റെ ശതകം. സെഞ്ച്വറി തികച്ച് അധികം വൈകാതെ തന്നെ താരം കൂടാരം കയറി. 

തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടമായ ഇന്ത്യയെ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര സഖ്യമാണ് മുന്നോട്ട് നയിച്ചത്. 58 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്.  രോഹിത് ശര്‍മ 14റണ്‍സുമായി പുറത്തായി. ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാര അര്‍ധ ശതകം കുറിച്ചത്. രണ്ടാം വിക്കറ്റില്‍ മായങ്കിനൊപ്പം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പൂജാര പടുത്തുയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം