കായികം

രണ്ടും കല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്; കുംബ്ലെയെ പരിശീലകനായി നിയമിച്ചു; തന്ത്രമൊരുക്കാന്‍ ഇതിഹാസങ്ങളുടെ പട

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകന്‍. രണ്ട് വര്‍ഷത്തെ കരാറിലാണ് കുംബ്ലെ സ്ഥാനമേറ്റത്. വരുന്ന സീസണില്‍ കുംബ്ലെയുടെ പരിശീലനത്തിലായിരിക്കും ടീം കളത്തിലിറങ്ങുക. മൈക് ഹസ്സന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് കുംബ്ലെയുടെ വരവ്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി സഹ പരിശീലകനാകും. 

നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ മെന്ററായിട്ടും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത ടീമാണ് പഞ്ചാബ്. ഒരു തവണ അവര്‍ ഫൈനലിലെത്തിയത് മാത്രമാണ് മികച്ച പ്രകടനം. 

മുന്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലിയെ ബാറ്റിങ് കോച്ചായി നിയമിച്ചിട്ടുണ്ട്. ഫീല്‍ഡിങ് കോച്ചായി ജോണ്ടി റോഡ്‌സും ബൗളിങ് കോച്ചായി കോര്‍ട്‌നി വാല്‍ഷും ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ആദ്യമായിട്ടാണ് കുംബ്ലെ ഐപിഎല്‍ ടീമിന്റെ കോച്ചിങ് റോളിലെത്തുന്നത്. 2016- 17 കാലത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. കുംബ്ലെ എത്തുന്നതോടെ ഡല്‍ഹിയിലേക്ക് മാറുമെന്ന പറഞ്ഞിരുന്ന ആര്‍ അശ്വിന്‍ പഞ്ചാബിനൊപ്പം തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ