2-0ന് ഇന്ത്യയോട് പരമ്പര നഷ്ടപ്പെട്ട് നില്‍ക്കുകയാണ് സൗത്ത് ആഫ്രിക്ക. റാഞ്ചി ടെസ്റ്റില്‍ ആശ്വാസ ജയം പിടിക്കാനാവും അവരുടെ ലക്ഷ്യം. എന്നാലവിടെ സൗത്ത് ആഫ്രിക്കന്‍ ടീമിനെ കുത്തി എത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്. വിരമിച്ച താരത്തോട് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കാമോ എന്നാണ് ഹര്‍ഭജന്റെ ചോദ്യം.
സാക്ഷാല്‍ ജോണ്ടി റോഡ്സിനോടാണ് ഹര്‍ഭജന്റെ ചോദ്യം. തന്റെ പേര് എഴുതിയ ജേഴ്സി ധരിച്ച് നില്ക്കുന്ന ഫോട്ടോ ജോണ്ടി റോഡ്സ് പോസ്റ്റ് ചെയ്തതിന് അടിയില്‍ വന്നായിരുന്നു സൗത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ കുത്തി ഹര്‍ഭജന്റെ വാക്കുകള്‍.
ഈ പച്ചയിലേക്കും സ്വര്‍ണത്തിലേക്കും തിരികെ എത്താനായതില്‍ സന്തോഷമുണ്ട്, ഷൂട്ടിന് വേണ്ടി മാത്രമാണെങ്കില്‍ പോലും, തന്റെ ഫോട്ടോയ്ക്കൊപ്പം ജോണ്ടി റോഡ്സ് കുറിച്ചു. റാഞ്ചിയിലെ അവസാന ടെസ്റ്റ് കളിക്കാമോ എന്നാണ് ജോണ്ടി റോഡ്സിനോട് ഹര്ഭജന് ചോദിക്കുന്നത്. ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയ്ക്ക് തുണ വേണം എന്നും ഹര്ഭജന് പരിഹസിക്കുന്നു. അവര്‍ക്ക് എന്നേക്കാള്‍ അധികം വേണം എന്നായിരുന്നു ഹര്‍ഭജനുള്ള മറുപടിയായി ജോണ്ടി റോഡ്സ് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ