കായികം

ഇടിക്കൂട്ടില്‍ മറ്റൊരു മരണം കൂടി, പരിക്കേറ്റ പാട്രിക് ഡേയും വിടവാങ്ങി; നാല് മാസത്തിനിടെ മൂന്നാമത്തെ മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തിന് ഇടയില്‍ ഗുരുതരമായി പരിക്കേറ്റ അമേരിക്കന്‍ ബോക്‌സര്‍ പാട്രിക് ഡേ മരിച്ചു. ഒക്ടോബര്‍ 17ന് പാട്രിക് ഡേ വിടവാങ്ങിയതോടെ ഇടിക്കൂട്ടില്‍ 4 മാസത്തിന് ഇടയിലുണ്ടാവുന്ന മൂന്നാമത്ത മരണമായി ഇത്. 

കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ ഡേയുടെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ ഒളിംപിക്‌സ് ചാമ്പ്യനായ ചാള്‍സ് കോണ്‍വാലിന്റെ ഇടിയേറ്റാണ് ഡേ വീണത്. പത്താം റൗണ്ടിലായിരുന്നു ഇത്. 

ആശുപത്രിയില്‍ എത്തിച്ച ഡേയെ അടിയന്തര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോമയിലിരിക്കെയാണ് ഡേയുടെ മരണം സംഭവിച്ചത്. അമേരിക്കയിലെ മത്സരത്തിന് ഇടയില്‍ തലയ്ക്ക് പരിക്കേറ്റ് റഷ്യന്‍ ബോക്‌സര്‍ മാക്‌സിം ദാദഷേവ്(28) ജൂലൈ 19ന് മരിച്ചിരുന്നു. 

മാക്‌സിം മരിച്ച് ഒരാഴ്ച പോലും പിന്നിടുന്നതിന് മുന്‍പ് അര്‍ജന്റീനയുടെ ബോക്‌സര്‍ ഹ്യൂഗോ സാന്റിലനും(23) ഇടിക്കൂട്ടിലെ പോരിന് ഇടയില്‍ മരണത്തിന് കീഴടങ്ങി. അമച്വര്‍ ബോക്‌സിങ്ങില്‍ രണ്ട് ദേശീയ കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഡേ. ലോക ബോക്‌സിങ് കൗണ്‍സിലിന്റേയും രാജ്യാന്തര ബോക്‌സിങ് ഫെഡറേഷന്റേയും മികച്ച 10 താരങ്ങളുടെ പട്ടികയില്‍ ഡേ ഇടം നേടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ