കായികം

ഒടുവില്‍ ടെസ്റ്റിലും ഇരട്ട ശതകം , അതും സിക്‌സ് പറത്തി; നിറഞ്ഞാടി ഹിറ്റ്മാന്‍

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ഓപ്പണറുടെ റോളിലേക്കെത്തിയതിലെ രോഹിത്തിന്റെ ആഘോഷം അവസാനിക്കുന്നില്ല. ഇരട്ട ശതകത്തിലേക്ക് എത്തി ഹിറ്റ്മാന്‍. അതും 199 റണ്‍സില്‍ നില്‍ക്കെ സിക്‌സ് പറത്തി. 249 പന്തില്‍ നിന്ന് 28 ഫോറിന്റേയും 5 സിക്‌സിന്റേയും അകമ്പടിയോടെയാണ് രോഹിത് ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട ശതകം പിന്നിട്ടത്.

സിക്‌സ് പറത്തിയായിരുന്നു രോഹിത് റാഞ്ചിയില്‍ സെഞ്ചുറി കുറിച്ചത്. ഇരട്ട ശതകം മുന്‍പില്‍ നില്‍ക്കുമ്പോഴും എന്‍ഗിഡിയുടെ ഡെലിവറി മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്താന്‍ രോഹിത് മടിച്ചില്ല. ടെസ്റ്റ് ഓപ്പണറുടെ റോളില്‍ അരങ്ങേറ്റം കുറിച്ച വിശാഖപട്ടണം ടെസ്റ്റില്‍ തന്നെ സെഞ്ചുറി ഇരട്ട ശതകത്തിലേക്ക് എത്തിക്കുമെന്ന് രോഹിത് തോന്നിച്ചിരുന്നു. എന്നാല്‍ 176 റണ്‍സിന് അവിടെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.

ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട ശതകം പിന്നിടുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരവുമായി രോഹിത്. സച്ചിന്‍, ഗെയ്ല്‍, സെവാഗ് എന്നിവര്‍ക്കൊപ്പമാണ് രോഹിത് എത്തിയത്. റാഞ്ചി ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ രോഹിത് ഇരട്ട ശതകത്തിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍, ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പുള്ള അവസാന ഓവറില്‍ റബാഡയ്ക്ക് മുന്‍പില്‍ രോഹിത് അല്‍പ്പമൊന്ന് പതറി.

ഇരട്ട ശതകത്തോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവുമായി രോഹിത്. വിനോദ് മങ്കാദ്, ബുന്ധി കുണ്ഡേരന്‍, ഗാവസ്‌കര്‍, സെവാഗ് എന്നിവര്‍ക്കൊപ്പമാണ് രോഹിത് ഈ നേട്ടത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു