കായികം

പരമ്പര തൂത്തുവാരി കോഹ്‌ലിയും സംഘവും ; റാഞ്ചി ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും ഇന്ത്യ വിജയിച്ചു. റാഞ്ചിയില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഇന്നിംഗ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഗാന്ധി-മണ്ടേല ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 3-0 ന് നേടി. ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വിജയമാണിത്. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമതെത്തി. 240 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

എട്ടുവിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 133 റണ്‍സിന് എല്ലാവരും പുറത്തായി. നാലാംദിനം ദക്ഷിണാഫ്രിക്കയ്ക്ക് തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സേ കൂട്ടിചേര്‍ക്കാനായുള്ളൂ. അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീമാണ് അവസാന രണ്ട് വിക്കറ്റും പിഴുത് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

മൂന്നാം ടെസ്റ്റിലും വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അപൂര്‍വ റെക്കോഡും നേടാനായി. ദക്ഷിണാഫ്രിക്കക്കെതിരെ സമ്പൂര്‍ണ വിജയം നേടുന്ന ക്യാപ്റ്റനെന്ന ബഹുമതിയാണ് കോഹ്‌ലി കരസ്ഥമാക്കിയത്. രോഹിത് ശര്‍മ്മയുടെ ഇരട്ട ശതകത്തിന്റെ മികവില്‍ ഇന്ത്യ 497 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സില്‍ 162 റണ്‍സിന് പുറത്തായി, ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത