കായികം

വേദന സഹിക്കാന്‍ വയ്യ; ദയാവധം വരിച്ച് ബെല്‍ജിയന്‍ പാരാലിമ്പിക് ചാമ്പ്യന്‍

സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: ജീവിതത്തിന്റെ ട്രാക്കില്‍ നിന്നും വിട പറഞ്ഞ് ബെല്‍ജിയന്‍ പാരാലിമ്പിക് ചാമ്പ്യന്‍ മരീക വെര്‍വൂട്ട്. ദയാവധം വരിച്ചാണ് മരീക ലോകത്തിലെ യാതനകളോട് വിടപറഞ്ഞത്. 2012ലെ ലണ്ടന്‍ പാരാലിംപിക്‌സ്, 2016ലെ റിയോ പാരാലിമ്പിക്‌സ് എന്നിവയില്‍ മരീക മെഡല്‍ നേടിയിരുന്നു. 

ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മരീക പറഞ്ഞിരുന്നു. സുഷുമ്‌ന നാഡിയെ ബാധിച്ച രോഗം നല്‍കുന്ന വേദനയെ കുറിച്ച് മരീക പറഞ്ഞിരുന്നു. വേദന താങ്ങാനാവാത്തതിനെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ 10 മിനിറ്റില്‍ താഴെ മാത്രമാണ് അവര്‍ക്ക് ഉറങ്ങാനായിരുന്നത്. ഭേദമാവാന്‍ സാധ്യമല്ലാത്ത രോഗവും പേറി അത്രയും നാള്‍ അവര്‍ ജീവിച്ചതിന് കാരണം ട്രാക്കിനോടുള്ള അഭിനിവേശമായിരുന്നു. 

മെഡലുകള്‍ വേദന മാറ്റില്ല കൂട്ടുകാരെ. നിങ്ങള്‍ കാണുന്ന ഞാന്‍ സന്തോഷവതിയാണ്. പ്രശസ്തി, ആവശ്യത്തിലേറെ പണം, മെഡലുകളുടെ കൂമ്പാരം. പക്ഷേ നിങ്ങള്‍ക്കറിയാത്ത ഒരു ഞാനുണ്ട്. പത്ത് മിനിറ്റില്‍ കൂടുതല്‍ ഞാനുറങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് അറിയുമോ? രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരിയക് പറഞ്ഞു. 

ഒടുവില്‍ കാഴ്ച ശക്തി കുറഞ്ഞതോടെ ട്രാക്കില്‍ നിന്നും അവര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു. ദയാവധം വരിക്കുമ്പോള്‍ നാല്‍പത് വയസായിരുന്നു മരീകയുടെ പ്രായം. ദയാവധം അവകാശമാണെന്ന് മരീക വാദിച്ചിരുന്നു. ദയാവധം നിയമ വിധേയമായ രാജ്യമാണ് ബെല്‍ജിയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''