കായികം

ടേബിള്‍ ടെന്നീസിലും ധോനിയുടെ മിന്നല്‍ വേഗം, ക്വിക്ക് ഷോട്ടില്‍ ഞെട്ടി ബ്രാവോ

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് താരങ്ങളും ടീമുകളുമെല്ലാം എത്തിയിരുന്നു. എന്നാലക്കൂട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദീപാവലി ആശംസയാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് താരം ബ്രാവോയ്‌ക്കൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുകയാണ് ധോനി...

റാലി കളിച്ച് പോവുന്നതിന് ഇടയില്‍ ധോനിയുടെ ക്വിക്ക് ഷോട്ട് കണ്ട് ബ്രാവോ ഞെട്ടിപ്പോവുന്നതാണ് വീഡിയോയില്‍. കഴിഞ്ഞ സീസണില്‍ ഷൂട്ടിന് വേണ്ടി ഒരുങ്ങിയപ്പോള്‍ ഇവര്‍ മറ്റ് ഇനങ്ങളില്‍ കൂടി കൈവെച്ചതായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വീഡിയോയ്‌ക്കൊപ്പം പറയുന്നത്. 

ധോനിയും ബ്രാവോയും ടേബിള്‍ ടെന്നീസ് കളിക്കുമ്പോള്‍ മറ്റ് ചെന്നൈ കളിക്കാരായ രവീന്ദ്ര ജഡേജയും മറ്റും ബില്യാര്‍ഡ് കളിക്കുന്നതും വീഡിയോയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം