കായികം

പുതിയ ഇന്നിങ്‌സ്; രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യും; 'കാണ്ടാമൃഗങ്ങള്‍'ക്ക് വേണ്ടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഓപണിങ് സ്ഥാനത്ത് രോഹിത് ശര്‍മ്മയ്ക്ക് അവസരം നല്‍കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ നിരന്തരം വാദിക്കുകയാണിപ്പോള്‍. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത് ഉണ്ടായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. ഓപണര്‍ കെഎല്‍ രാഹുല്‍ മികവില്ലാതെ തുടര്‍ന്നിട്ടും രോഹിതിന് അവസരം നല്‍കാത്തതും ഇപ്പോള്‍ പലരും ചോദ്യം ചെയ്യുകയാണ്.

ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രോഹിത് ഒരു പുതിയ ഇന്നിങ്‌സിന് തുടക്കമിട്ടരിക്കുകയാണിപ്പോള്‍. മൃഗ സ്‌നേഹി കൂടിയായ രോഹിത്, വംശ നാശം നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യം വച്ചുള്ള പുതിയ ഇന്നിങ്‌സിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമായ ഗ്രേറ്റര്‍ വണ്‍ഹോണ്‍ഡ് റൈനോസറസിനു വേണ്ടിയാണ് പുതിയ സംരഭം. രോഹിത് ഫോര്‍ റൈനോസ് (Rohit4Rhinso) എന്നാണ് ക്യാമ്പയിനിന്റെ പേര്.

വേള്‍ഡ് വൈല്ഡ് ലൈഫ് ഫെഡറേഷന്‍ ഇന്ത്യന്‍ ഘടകവും ആനിമല്‍ പ്ലാനറ്റ് ചാനലും സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമാണ് ഈ സംരഭവും. ലോക കാണ്ടാമൃഗ ദിനമായ 22ന് ആനിമല്‍ പ്ലാനറ്റ് ചാനലില്‍ ഈ പരിപാടിക്ക് തുടക്കമാവും.

ഭൂമിയിലെ സഹജീവികളെ സംരക്ഷിക്കുക നമ്മുടെ കടമയാണെന്നും എല്ലാവരും ഈ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കാണ്ടാമൃഗങ്ങളുടെ പരിപാലനത്തിന് തന്നെ കൊണ്ടാവുന്നതു ചെയ്യുമെന്ന് രോഹിത് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി