കായികം

ഇന്ത്യന്‍ ക്ലബിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി; പ്രീമിയര്‍ ലീഗ് അതികായരുടെ ലക്ഷ്യം ഈ ടീം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരും യൂറോപിലെ അതികായന്‍മാരുമായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒരു ക്ലബിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്‌ബോളാണ് ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ടീമിനെ സ്വന്തമാക്കാനായി രംഗത്തെത്തിയത്. ഇതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

സിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവിധ ടീമുടമകളുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ടീമുകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മുംബൈ സിറ്റി എഫ് സിയ്ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നും വാര്‍ത്തകളില്‍ പറയുന്നു. 

ഇന്ത്യയിലെ ഫുട്‌ബോള്‍ ക്ലബുകളില്‍ താത്പര്യമുണ്ടെന്ന് സിറ്റി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഫെറാന്‍ സോറിയാനോ ഈ വര്‍ഷമാദ്യം വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കു പുറമേ ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി, മെല്‍ബണ്‍ സിറ്റി, ക്ലബ്ബ് അത്‌ലറ്റിക്കോ എന്നിവയിലും സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് ഉടമസ്ഥാവകാശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍