കായികം

സൂപ്പര്‍ സഞ്ജു; മലയാളി താരത്തിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ എ ടീം 4-1ന് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന്റെ വിജയം സ്വന്തമാക്കി. മഴയെ തുടര്‍ന്ന് മത്സരം വൈകിയതിനാല്‍ 20 ഓവര്‍ മാത്രമാണ് ഒരു ടീമിന് ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായത്.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല ബാറ്റിങ് കണ്ട പോരാട്ടത്തില്‍ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 204 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ചെറുത്തു നില്‍പ്പ് 20 ഓവറില്‍ 168 റണ്‍സില്‍ അവസാനിച്ചു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായി. എന്നാല്‍ മറ്റൊരു ഓപണര്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ്‍ തച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. 

27 പന്തില്‍ 50 റണ്‍സടിച്ച സഞ്ജുവിന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ച്വറി നഷ്ടമായത്. പുറത്താകുമ്പോള്‍ വെറും 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 91 റണ്‍സ് സഞ്ജു വാരി. 36 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം ധവാന്‍ 51 റണ്‍സെടുത്ത് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 19 പന്തില്‍ 36 റണ്‍സെടുത്ത് ടീം സ്‌കോര്‍ 200 കടത്തി. 

വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണര്‍ ഹെന്‍ഡ്രിക്‌സ് 59 റണ്‍സെടുത്തു. വെറെയ്‌ന്നെ 44 റണ്‍സും കണ്ടെത്തി. മറ്റൊരാള്‍ക്കും കാര്യമായി സംഭവാനകള്‍ നല്‍കാന്‍ സാധിച്ചില്ല. വെറും 20 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാന അഞ്ച് വിക്കറ്റുകളും നഷ്ടമായാണ് അവര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. 

ഇന്ത്യക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. പോരല്‍, ദേശ്പാണ്ഡെ, ചഹര്‍, ഡുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസണാണ് കളിയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍