കായികം

ഒടുവില്‍ രാഹുലിന്റെ ഫോമില്ലായ്മ സെലക്ടര്‍മാര്‍ സമ്മതിച്ചു, രോഹിത്തിനെ ഓപ്പണറായി പരിഗണിക്കുമെന്ന് ചീഫ് സെലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിങ്ങിലേക്ക് പരിഗണിക്കുമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. കെ എല്‍ രാഹുലിന്റെ ഫോമില്ലായ്മ പരിഗണിച്ചാണ് രോഹിത്തിനെ ഓപ്പണറായി പരിഗണിക്കുന്നതെന്ന് ചീഫ് സെലക്ടര്‍ വ്യക്തമാക്കി. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി ചേരുമ്പോള്‍ രോഹിത്തിനെ ഉറപ്പായും ടെസ്റ്റിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കും. രാഹുല്‍ കഴിവുള്ള താരമാണ്. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ കടുപ്പമേറിയ ഘട്ടമാണ് രാഹുലിന് ഇപ്പോള്‍. രാഹുലിന്റെ ഫോമില്ലായ്മ ഞങ്ങള്‍ക്ക് ആശങ്ക തരുന്നുണ്ട്. വിക്കറ്റില്‍ കൂടുതല്‍ സമയം ചിലവഴിച്ച് രാഹുലിന് ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

വരുന്ന ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ട് സ്പിന്നര്‍മാരായ ചഹലിനും, കുല്‍ദീപ് യാദവിനുമാണ് അശ്വിനേക്കാളും ജഡേജയേക്കാളും പ്രാധാന്യം നല്‍കുക എന്നും ചീഫ് സെലക്ടര്‍ വ്യക്തമാക്കി. രാഹുല്‍ ചഹറിന്റേയും, വാഷിങ്ടണ്‍ സുന്ദറിന്റേയും വരവോടെ കുല്‍ദീപിനേയും, ചഹലിനേയും ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കുന്നതില്‍ കുല്‍ദീപും ചഹലും മുന്‍പിലുണ്ട്. മറ്റ് ചില ഓപ്ഷനുകള്‍ കണ്ടുവയ്ക്കുകയാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''