കായികം

37 സിക്‌സ്, റെക്കോര്‍ഡ് റണ്‍ ചെയ്‌സ്, 62 പന്തില്‍ ഗെയ്ല്‍ 116 റണ്‍സ് അടിച്ചിട്ടും ഫലമുണ്ടായില്ല

സമകാലിക മലയാളം ഡെസ്ക്

62 പന്തില്‍ 116 റണ്‍സ് അടിച്ചെടുത്ത ഗെയ്‌ലിനും ജമൈക്ക തല്ലാവാസിനെ രക്ഷിക്കാനായില്ല. 37 സിക്‌സുകള്‍ പിറന്ന മത്സരത്തില്‍ ട്വന്റി20യിലെ റെക്കോര്‍ഡ് ചെയ്‌സിലൂടെ ജയം പിടിച്ച് സെന്റ് കിറ്റ്‌സ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് തകര്‍പ്പന്‍ കളി പിറന്നത്. 

ജമൈക്കയ്ക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ സെന്റ് കിറ്റ്‌സ് മറികടന്നു. ഓപ്പണിങ്ങില്‍ നായകന്‍ ഡെവോണ്‍ തോമസിന്റേയും ഇവിന്‍ ലെവിസിന്റേയും 85 റണ്‍സ് കൂട്ടുകെട്ടും, രണ്ടാം വിക്കറ്റില്‍ തോമസും, ലോറി ഇവാന്‍സും ചേര്‍ന്ന് തീര്‍ത്ത 76 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ജമൈക്കയെ തുടര്‍ തോല്‍വിയിലേക്ക് തള്ളിവിട്ടത്. കളിച്ച രണ്ട് കളിയും ജമൈക്ക് തോറ്റു. 

രണ്ട് ടീമുകളും കൂടി 37 സിക്‌സുകളാണ് അടിച്ചത്. ട്വന്റി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്നതിന്റെ റെക്കോര്‍ഡിനൊപ്പം ഇതെത്തി. 10 സിക്‌സുകളും വന്നത് ക്രിസ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന്. ചാഡ്വിക് വാല്‍ട്ടന്‍ പറത്തിയത് എട്ട് സിക്‌സും. 62 പന്തില്‍ നിന്ന് 10 സിക്‌സും 7 ഫോറുമടിച്ചാണ് ഗെയ്ല്‍ 116 റണ്‍സ് നേടിയത്. 

ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ ജമൈക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിലേക്കെത്തി. ട്വന്റി20യിലെ ഗെയ്‌ലിന്റെ 22ാം സെഞ്ചുറിയാണ് ഇത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 4ാം സെഞ്ചുറിയും. ട്വന്റി20യിലെ ലീഡിങ് റണ്‍ സ്‌കോററുമായി ഗെയ്ല്‍. 386 മത്സരങ്ങളില്‍ നിന്ന് 12952 റണ്‍സാണ് ട്വന്റി20യില്‍ ഗെയ്ല്‍ അടിച്ചെടുത്തിരിക്കുന്നത്. നേടിയത് 22 സെഞ്ചുറിയും 80 അര്‍ധ ശതകവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'