കായികം

ബീച്ചില്‍ അനുഷ്‌കയ്‌ക്കൊപ്പം കോഹ് ലി, അനുഷ്‌കയുടെ എക്‌സ്പ്രഷനില്‍ പിടിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം സമയം ചിലവിടുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞ് ലഭിച്ച രണ്ടാഴ്ചത്തെ ഒഴിവ് സമയം ആഘോഷിക്കുന്നതിനിടെ ബീച്ചിലെ ഉല്ലാസ വേളയിലെ ചിത്രം കോഹ് ലി പങ്കുവെച്ചതാണ് ആരാധകരെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. 

വിന്‍ഡിസ് പര്യടനത്തില്‍ ഉടനീളം അനുഷ്‌ക ശര്‍മ കോഹ് ലിക്കൊപ്പമുണ്ടായിരുന്നു. കോഹ് ലിക്കൊപ്പവും, ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പവുമുള്ള അനുഷ്‌കയുടെ വിന്‍ഡിസ് ആഘോഷ ദിനങ്ങളിലെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയിരുന്നു. ഇന്ന് മറ്റൊരു ഫോട്ടോയുമായാണ് കോഹ് ലിയുടെ വരവ്. 

ഏത് ബീച്ചില്‍ വെച്ച് എടുത്ത ഫോട്ടോയാണ് ഇതെന്ന പറയുന്നില്ല. പക്ഷേ, അനുഷ്‌കയുടേയും കോഹ് ലിയുടേയും റിയാക്ഷനുകള്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു. അനുഷ്‌കയുടെ റിയാക്ഷന്‍ നോക്കുവെന്നാണ് ആരാധകര്‍ പറയുന്നത്....

അടുത്തിടെ അഭിമുഖത്തിന് ഇടയിലും അനുഷ്‌കയുമായുള്ള പ്രണയം പൂവിട്ട സംഭവത്തെ കുറിച്ച് കോഹ് ലി പറഞ്ഞിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെ ജീവിതവും ഒരേ പേസിലാണ് മുന്‍പോട്ടു പോവുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. പക്ഷേ, രണ്ട് വ്യത്യസ്ത ലോകങ്ങളാണ് ഞങ്ങളുടേത്. ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നതും, അനുഷ്‌കയുടെ ആദ്യ സിനിമ പുറത്തിറങ്ങുന്നതും 2008 ആഗസ്റ്റിലാണ്. 2008ല്‍ ഞങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിയെങ്കിലും 2013 വരെ ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ലെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ