കായികം

'അങ്ങനെ ചിന്തിച്ചിട്ടു കൂടിയില്ല', ധോനിയുടെ വിരമിക്കല്‍ അഭ്യൂഹം പ്രചരിപ്പിച്ച പോസ്റ്റില്‍ കോഹ് ലിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ധരംശാല:ധോനി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പോകുന്നു എന്ന അഭ്യൂഹത്തിന് കാരണമായ തന്റെ പോസ്റ്റിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ഒന്നും തന്റെ മനസില്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് കോഹ് ലി പറയുന്നത്. 

അത്രയും പ്രത്യേകതയുള്ള ഇന്നിങ്‌സ് ആയത് കൊണ്ടാണ് ഞാനത് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. ആ കളിയെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് ആ കളിയിലേക്ക് എല്ലാവരുടേയും ശ്രദ്ധ എത്തിക്കണം എന്ന് തോന്നി. പക്ഷേ മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും, വേറെ എവിടേക്കൊക്കെയോ എത്തിക്കുകയും ചെയ്തു, കോഹ് ലി പറയുന്നു. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20ക്ക് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ് ലിയുടെ പ്രതികരണം.എപ്പോള്‍ വിരമിക്കണം എന്നത് ഓരോ വ്യക്തിയേയും സംബന്ധിക്കുന്ന കാര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോഹ് ലി പറഞ്ഞു. 

2016 ലോകകപ്പ് ട്വന്റി20യിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലെ ചിത്രമാണ് കോഹ് ലി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ധോനി അന്ന് ഫിറ്റ്‌നസ് ടെസ്റ്റിലേത് പോലെ തന്നെ ഓടിച്ചു എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

കോഹ് ലിയുടെ പോസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ളതാണ് എന്നാണ് വാദമുയര്‍ന്നത്. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ധോനി വാര്‍ത്താ സമ്മേളനം വിളിച്ചു എന്ന നിലയിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും, ധോനിയുടെ ഭാര്യ സാക്ഷി ധോനിയുമെല്ലാം വാര്‍ത്ത നിഷേധിച്ചെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു