കായികം

'ക്രിക്കറ്റിനെ ജന്റില്‍മാന്‍സ്‌ ഗെയിം എന്നാണ് പറയുന്നത്, ശക്തരായ വനിതാ ടീമുകള്‍ വന്നിട്ട് പോലും'; അലോസരപ്പെടുത്തുന്നുവെന്ന് മന്ദാന

സമകാലിക മലയാളം ഡെസ്ക്

രോ രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ സമയം പോലും ക്രിക്കറ്റിനെ ജെന്‍ഡില്‍മാന്‍സ് ഗെയിം എന്ന് തന്നെയാണ് പറയുന്നത്...ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയാണ് ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ സംസാരിക്കുന്നത്. 

പെണ്ണ്, ആണ് എന്നിങ്ങനെ വ്യത്യാസം കാണാത്ത കുടുംബത്തില്‍ നിന്ന് വന്നതാണ് എന്റെ ഭാഗ്യം. എന്റെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായി. എന്റെ തീരുമാനങ്ങള്‍ക്കെല്ലാം എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായി. എന്നാല്‍, വീടിന് പുറത്തേക്കിറങ്ങി കഴിഞ്ഞാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സമൂഹമത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന് കാണാം, മന്ദാന പറയുന്നു. 

സ്ത്രീകള്‍ ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പറഞ്ഞ് സമൂഹം ചിലത് ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത ക്രിക്കറ്റ് സമൂഹം ചിട്ടപ്പെടുത്തി ആ പെരുമാറ്റങ്ങള്‍ക്കൊന്നും ഇണങ്ങിയതല്ല. ക്രിക്കറ്റാവട്ടെ ഇപ്പോഴും ജെന്‍ഡില്‍മാന്‍സ് സ്‌പോര്‍ട് എന്നാണ് വിലയിരുത്തപ്പെടുന്നത്, ശക്തരായ വനിതാ ക്രിക്കറ്റ് ടീമുകള്‍ ഓരോ രാജ്യത്തിനുമുണ്ടായിട്ട് പോലും, മന്ദാന ചൂണ്ടിക്കാട്ടി. 

സ്ത്രീ ആയതില്‍ അഭിമാനിക്കുന്നു, സ്ത്രി ആയത് പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. മാനസീകമായ ധൈര്യമാണ് പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ ശക്തി തരുന്നത്. അച്ഛന്റേയും സഹോദരന്റേയും സ്വാധീനമാണ് എനിക്ക് ക്രിക്കറ്റില്‍ താത്പര്യമുണ്ടാക്കിയത്.

സഹോദരന്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിനൊപ്പം ഞാനും കളിച്ചു. പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റ് സഹോദരന്‍ ക്രിക്കറ്റ് കളിച്ച് കഴിയുന്നത് വരെ കാത്തിരിക്കും. 10-15 ഡെലിവറികള്‍ എനിക്ക് എറിഞ്ഞ് നല്‍കും. ആ 15 പന്തുകള്‍ നേരിട്ട് കഴിഞ്ഞാല്‍ പിന്നെ ആ ദിവസം മുഴുവന്‍ ഞാന്‍ ചിന്തിക്കുക അടുത്ത ദിവസം എത്ര നന്നായി ആ 15 പന്തുകള്‍ നേരിടാം എന്നാണ്. 

ഞാന്‍ എന്നെ ക്രിക്കറ്റ് താരമായാണ് കാണുന്നത്. വനിതാ ക്രിക്കറ്റ് എന്നത് ആവശ്യമില്ലാത്ത ലേബലാണ്. സ്ത്രീ ആയിരുന്നിട്ടും ക്രിക്കറ്റ് എങ്ങനെ തുടരാനാവുന്നു എന്ന ചോദ്യമാണ് തന്നെ ഏറ്റവും അലോസരപ്പെടുത്തുന്നത് എന്നും മന്ദാന പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി