കായികം

നെയ്മറും എംബാപ്പെയും കവാനിയുമില്ലാതിരുന്നിട്ടും റയലിനെ തകര്‍ത്ത് പിഎസ്ജി; ഇരട്ട ഗോളുമായി മാലാഖയായി ഡി മരിയ

സമകാലിക മലയാളം ഡെസ്ക്

പാരിസ്: സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പോരിനിറങ്ങിയ പാരിസ് സെന്റ് ജെര്‍മെയ്ന്‍ മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ പഞ്ഞിക്കിട്ട് തുടങ്ങി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. 

നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ, എഡിന്‍സന്‍ കവാനി എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും പാരിസില്‍ പിഎസ്ജി തന്നെ വെട്ടിത്തിളങ്ങി. രണ്ട് ഗോളുകള്‍ അടിച്ച അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയ ആണ് ഇന്ന് സൂപ്പര്‍ താരമായത്. ആദ്യ പകുതിയില്‍ തന്നെ ഡി മരിയയുടെ രണ്ട് ഗോളുകള്‍ പിഎസ്ജിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. 

കളിയുടെ 14ാം മിനുട്ടില്‍ ബെര്‍നാട് നല്‍കിയ പാസ് ഡി മരിയ ഗോള്‍ മുഖത്തേക്ക് തൊടുത്തപ്പോള്‍ തടയാന്‍ തിബോട്ട് കോര്‍ട്ടുവയ്ക്ക് കഴിഞ്ഞില്ല. 33ാം മിനുട്ടില്‍ ഡി മരിയ തന്നെ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഒരു ഗംഭീര സ്‌ട്രൈക്കിലൂടെയാണ് അര്‍ജന്റീന താരം ടീമിന്റെ ലീഡ് രണ്ടാക്കിയത്. 

രണ്ടാം പകുതിയിലും പിഎസ്ജിക്ക് എതിരെ തിരിച്ചടിക്കാന്‍ റയലിനായില്ല. ബെന്‍സെമ, ബെയ്ല്‍, ഹസാര്‍ഡ്, ഹാമസ് എന്നിവര്‍ ഒക്കെ ഉണ്ടായിട്ടും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ റയല്‍ അമ്പേ പരാജയമായി മാറി. കളിയുടെ അവസാന നിമിഷം മുനിയര്‍ ആണ് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി