കായികം

സിന്ധുവിന് നിരാശ; ചൈന ഓപണിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്; പ്രതീക്ഷയായി സായ് പ്രണീത്

സമകാലിക മലയാളം ഡെസ്ക്

ചാങ്‌സു: മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ലോക ചാമ്പ്യയായി ആത്മവിശ്വാസത്തോടെ ചൈന ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യയുടെ പിവി സിന്ധുവിന് കനത്ത തിരിച്ചടി. രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് സിന്ധു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോക അഞ്ചാം നമ്പര്‍ താരമായ സിന്ധുവിനെ 15ാം റാങ്കിലുള്ള തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചോചുവാങാണ് അട്ടിമറിച്ചത്. 

ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു അവിശ്വസനീയമാം വിധം തോല്‍വി വഴങ്ങിയത്. രണ്ട്, മൂന്ന് സെറ്റുകള്‍ വിജയിച്ചാണ് തായ്‌ലന്‍ഡ് താരം മൂന്നാം റൗണ്ടിലേക്ക് കടന്നത്. മൂന്നാം സെറ്റില്‍ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. എന്നാല്‍ അന്തിമ വിജയം ചോചുവാങിനെ തുണച്ചു. സ്‌കോര്‍: 21-12, 13-21, 19-21. 58 മിനുട്ടുകളാണ് മത്സരം നീണ്ടത്. 

നേരത്തെ സൈന നേഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടിരുന്നു. പുരുഷ വിഭാഗത്തില്‍ പി കശ്യപും പുറത്തേക്കുള്ള വഴി കണ്ടു. 

അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായി സായ് പ്രണീത് വിജയം സ്വന്തമാക്കി. ചൈനയുടെ ലു ഗ്വങ് സുവിനെ പരാജയപ്പെടുത്തിയാണ് സായിയുടെ മുന്നേറ്റം. സ്‌കോര്‍: 21-19, 21-19. രണ്ട് സെറ്റിലും ചൈനീസ് താരം കനത്ത വെല്ലുവിളി തീര്‍ത്തെങ്കിലും അന്തിമ വിജയം സായിക്കൊപ്പം നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''