കായികം

ബാറ്റ്‌സ്മാന്‍മാര്‍ ജാഗ്രതൈ; 'ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം'; മുന്നറിയിപ്പുമായി ബുമ്‌റ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സമീപ കാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച പേസര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരമാണ് ജസ്പ്രിത് ബുമ്‌റ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥാനമുള്ള അപൂര്‍വം താരങ്ങളിലൊരാളും ബുമ്‌റ തന്നെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ബുമ്‌റ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. 

എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച പരുക്ക് താരത്ത് വിനയായി. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരുക്കിനെ തുടര്‍ന്ന് ബുമ്‌റയെ പരിഗണിച്ചില്ല. പകരം ഉമേഷ് യാദവാണ് ടീമിലിടം കണ്ടത്. കഴിഞ്ഞ ദിവസം പതിവ് പരിശോധനകള്‍ക്കിടെയാണ് ബുമ്രയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ടത്. പരുക്കില്‍ നിന്ന് മുക്തനാവുന്നതുവരെ ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുമെന്ന് ബിസിസിഐ വ്യക്തമാക്കി.

പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ബുമ്‌റ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പരുക്കുകള്‍ കളിയുടെ ഭാഗമാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബുമ്‌റ വ്യക്തമാക്കി. തന്റെ തിരിച്ചുവരവിനായി ആശംസയറിയിച്ച എല്ലാവര്‍ക്കും നന്ദി. തിരിച്ചടികളെക്കാള്‍ ശക്തമായൊരു തിരിച്ചുവരവാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ബുമ്ര പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ