കായികം

ബാഴ്‌സലോണയ്ക്ക് ഇരുട്ടടി; പരുക്കേറ്റ് മെസി പുറത്ത്; വിശ്രമം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സമീപ കാലത്തെ ഏറ്റവും മോശം ഫോമിലാണ് ബാഴ്‌സലോണ. നിലവില്‍ ആറ് കളികളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി ബാഴ്‌സലോണ ആറാം സ്ഥാനത്താണ്. ഇതിഹാസ താരവും ക്യാപ്റ്റനുമായ അര്‍ജന്റീനയുടെ ലയണല്‍ മെസിയെ വിടാതെ പിന്തുടരുന്ന പരുക്കാണ് ബാഴ്‌സയ്ക്ക് സീസണിന്റെ തുടക്കം തന്നെ തിരിച്ചടിയായി മാറുന്നത്. 

കഴിഞ്ഞ ദിവസം വിയ്യാറലിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ മാത്രമാണ് മെസി കളിച്ചത്. 2-1ന് മത്സരം ബാഴ്‌സലോണ വിജയിച്ചു. എന്നാല്‍ ഇറങ്ങിയ ആദ്യ 45 മിനുട്ടിനുള്ളില്‍ തന്നെ മെസിക്ക് പരുക്കേറ്റ് പുറത്തേക്ക് പോകേണ്ടി വന്നു. താരത്തിന്റെ തുടയ്ക്കാണ് പരുക്കുള്ളത്. 

മെസിക്ക് കുറച്ച് ദിവസം വിശ്രമം ആവശ്യമാണെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നും അതിനാല്‍ വരുന്ന കുറച്ചു മത്സരങ്ങളില്‍ ബാഴ്‌സലോണയ്ക്കായി മെസി കളത്തിലിറങ്ങില്ലെന്നും ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോഴാണ് അദ്ദേഹം പരുക്ക് മാറി തിരികെയെത്തുക എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. 

കോപ്പ അമേരിക്ക പോരാട്ടത്തിനിടെ പരുക്കേറ്റതോടെ പ്രീ സീസണിലടക്കം പല മത്സരങ്ങളിലും മെസിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ലാ ലിഗയിലെ ആറ് മത്സരങ്ങളില്‍ മിക്കതിലും പകരക്കാരനായാണ് ഇറങ്ങിയത്. വിയ്യാറലിനെതിരായ പോരാട്ടത്തിലാണ് മെസി ആദ്യമായി ഈ സീസണില്‍ താരം ആദ്യ ഇലവനില്‍ ഇടം പിടിച്ചത്. ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലും ഗ്രാനഡയോട് പരാജയപ്പെട്ട ലാ ലിഗ പോരാട്ടത്തിലും മെസി രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍