കായികം

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, മലയാളി താരം ജാബിര്‍ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എം പി ജാബീര്‍ സെമി ഫൈനലില്‍. ഒന്നാം ഹീറ്റ്‌സില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിര്‍ സെമിയിലേക്ക് കടന്നത്. 

49.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജാബിര്‍ സെമി ഉറപ്പിച്ചത്. ഈ ഇനത്തില്‍ 49.13 സെക്കന്റാണ് ജാബിറിന്റെ മികച്ച സമയം. നോര്‍വേയുടെ കേസ്റ്റണ്‍ വാര്‍ഹോമാണ് 49.27 സെക്കന്റില്‍ ഓടിയെത്തി ഇവിടെ ഒന്നാമതായത്. ഓരോ ഹീറ്റ്‌സില്‍ നിന്നും നാല് പേര്‍ വീതവും, മികച്ച നാല് അഞ്ചാം സ്ഥാനക്കാരുമാണ് സെമിയിലെത്തുക. ആറ് ഹീറ്റ്‌സുകളിലായാണ് പ്രാഥമിക ഘട്ടം. 

400 മീറ്റര്‍ ഹര്‍ഡിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന ധരുണ്‍ അയ്യസാമിക്ക് മികവ് കാട്ടാനായില്ല. അവസാന ഹര്‍ഡിലില്‍ പരാജയപ്പെട്ട് ദേശീയ റെക്കോര്‍ഡ് ജേതാവിന് പുറത്തേക്ക് പോവേണ്ടി വന്നു. 50.55 സെക്കന്റില്‍ ഓടിയെത്താനെ ധരുണിനായുള്ളു. ലോങ് ജംബില്‍ എം ശ്രീശങ്കര്‍ പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ