കായികം

ആരുടേയും വികാരം വ്രണപ്പെടുത്താല്‍ ശ്രമിച്ചില്ല, പാകിസ്ഥാന്‌ വേണ്ടി ധനസഹായം ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി യുവരാജ്‌ സിങ്‌

സമകാലിക മലയാളം ഡെസ്ക്


ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ച്‌ എത്തിയതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ യുവരാജ്‌ സിങ്ങിന്റെ വിശദീകരണം. പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചതിനെ എങ്ങനെയാണ്‌ ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന്‌ യുവി ചോദിച്ചു.

ആരുടേയും വികാരം വ്രണപ്പെടുത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം. ആ രാജ്യത്തെ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ സഹായമെത്തിക്കുക എന്നത്‌ മാത്രമാണ്‌ ആ സന്ദേശത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌. എല്ലായ്‌പ്പോഴും ഞാന്‍ ഇന്ത്യക്കാരനായിരിക്കും, യുവി ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌ത കുറിപ്പില്‍ പറയുന്നു.
 

ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‌ വേണ്ടി ധനസഹായം ആവശ്യപ്പെട്ട യുവരാജ്‌ സിങ്ങിനും ഹര്‍ഭജന്‍ സിങ്ങിനുമെതിരെ വലിയ വിമര്‍ശനമാണ്‌ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്‌. ഷെയിം ഓണ്‍ യുവി ആന്‍ഡ്‌ ബാജി എന്ന ഹാഷ്‌ ടാഗ്‌ ട്വിറ്ററില്‍ വൈറലാവുകയും ചെയ്‌തിരുന്നു.

കോവിഡ്‌ 19ന്റെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായ പാകിസ്ഥാനിലെ ജനങ്ങളെ സഹായിച്ച്‌ അഫ്രീദി ഫൗണ്ടേഷന്‍ മുന്‍പോട്ട്‌ വന്നിരുന്നു. അഫ്രീദിയുടെ പ്രവര്‍ത്തിയെ തുടക്കം മുതല്‍ ഹര്‍ഭജന്‍ സിങ്‌ അഭിനന്ദിച്ചിരുന്നെങ്കിലും ഇതിലേക്ക്‌ ധനസഹായം അഭ്യര്‍ഥിച്ച്‌ ഭാജി എത്തിയതോടെ ആരാധകര്‍ വിമര്‍ശനവുമായി എത്തി. പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യാന്‍ ആവശ്യപ്പെടാതെ എന്തുകൊണ്ട്‌ പാകിസ്ഥാന്‌ ധനസഹായം അഭ്യര്‍ഥിക്കുന്നു എന്നാണ്‌ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ