കായികം

ഗാംഗുലി നല്‍കിയ പിന്തുണ ധോനിയും കോഹ്‌ ലിയും നല്‍കിയില്ലെന്ന്‌ യുവരാജ്‌ സിങ്‌, എന്നാല്‍ കണക്കുകളില്‍ യുവി മുന്‍പില്‍ ധോനിക്ക്‌ കീഴില്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: സൗരവ്‌ ഗാംഗുലിയില്‍ നിന്ന്‌ ലഭിച്ചത്‌ പോലൊരു പിന്തുണ ധോനിയില്‍ നിന്നും കോഹ്‌ ലിയില്‍ നിന്നും ലഭിച്ചില്ലെന്ന്‌ ഇന്ത്യന്‍ മുന്‍ കാരം യുവരാജ്‌ സിങ്‌. സൗരവിന്‌ കീഴില്‍ കളിച്ചപ്പോഴാണ്‌ എനിക്ക്‌ കൂടുതല്‍ നല്ല നിമിഷങ്ങള്‍ ലഭിച്ചത്‌. കാരണം സൗരവില്‍ നിന്ന്‌ എനിക്ക്‌ അത്രയും പിന്തുണ ലഭിച്ചു, യുവി പറഞ്ഞു.

ധോനിക്ക്‌ കീഴില്‍ കളിച്ചപ്പോഴാണ്‌ കണക്കുകളില്‍ യുവി കൂടുതല്‍ മികവ്‌ കാണിച്ചത്‌. എന്നാല്‍ ധോനിയേയും ഗാംഗുലിയേയും നായകന്‍ എന്ന നിലയില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഗാംഗുലിയെ തന്നെ താന്‍ മുകളില്‍ വെക്കുമെന്ന്‌ യുവി പറഞ്ഞു. ധോനിക്ക്‌ കീഴില്‍ 104 ഏകദിനങ്ങള്‍ കളിച്ച യുവി 3077 റണ്‍സാണ്‌ കണ്ടെത്തിയത്‌. ബാറ്റിങ്‌ ശരാശരി 37. ഗാംഗുലിക്ക്‌ കീഴില്‍ 110 ഏകദിനങ്ങള്‍ കളിച്ച യുവി നേടിയത്‌ 2640 റണ്‍സ്‌. ബാറ്റിങ്‌ ശരാശരി 30.

ധോനിക്ക്‌ കീഴിലേക്ക്‌ എത്തിയപ്പോഴേക്കും പരിചയസമ്പത്തുള്ള താരമായി യുവി വളര്‍ന്നിരുന്നു. 2000ലാണ്‌ ഞാന്‍ ടീമിലേക്ക്‌ എത്തുന്നത്‌. അന്ന്‌ ഐപിഎല്‍ ഒന്നും ഇല്ല. അതുവരെ ടിവിയില്‍ ആരാധനയോടെ കണ്ടിരുന്ന ആള്‍ക്കാരുടെ അടുത്ത്‌ പെട്ടെന്നൊരു ദിവസം ഞാന്‍ ഇരുന്നു. എങ്ങനെ പെരുമാറണം എന്നതുള്‍പ്പെടെ മുതിര്‍ന്ന താരങ്ങളില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചത്‌. എന്നാലിപ്പോള്‍ അങ്ങനെ യുവ താരങ്ങള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ ആരുമില്ല, കാരണം എല്ലാവരും ഏകദേശം ഒരേ പ്രായക്കാരാണ്‌, യുവി പറഞ്ഞു.

കോവിഡ്‌ 19ല്‍ ആളുകള്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുന്നത്‌ വേദനിപ്പിക്കുന്നതാണെന്ന്‌ യുവി പറഞ്ഞു. ഈ സമയം പേടിച്ചു നില്‍ക്കാതെ ലോകാരോഗ്യ സംഘടനയുടേത്‌ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റില്‍ കയറി എന്താണ്‌ കോവിഡ്‌ 19 എന്ന്‌ അന്വേഷിക്കുകയാണ്‌ വേണ്ടത്‌. എനിക്ക്‌ കാന്‍സര്‍ ആണെന്ന്‌ തിരിച്ചറിഞ്ഞ സമയം ഞാനും ആദ്യം പേടിച്ചു. എന്നാല്‍ അതിനെ കുറിച്ച്‌ ശരിയായ വിവരങ്ങള്‍ അറിഞ്ഞതോടെ അത്‌ മാറി. സമൂഹമാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ക്ക്‌ പിന്നാലെ പോവാതെ ശരിയായ വിവരങ്ങള്‍ ആളുകള്‍ അന്വേഷിച്ച്‌ കണ്ടെത്തണം എന്നും യുവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്