കായികം

ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ച്‌ യുവി; വിമര്‍ശനം ശക്തം

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ്‌ 19ന്‌ഡറെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്‌ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദിയുടെ ചാരിറ്റി ഫണ്ടിലേക്ക്‌ പണം നല്‍കാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്ങിനെതിരെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നല്‍കാന്‍ ആവശ്യപ്പെടാതെ പാകിസ്ഥാന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ചതിന്‌ എതിരെയാണ്‌ ഒരു വിഭാഗം വിമര്‍ശനവുമായി എത്തിയത്‌.

ഷാഹിദ് അഫ്രീദി ഫൗണ്ടേഷനിലേക്ക് ധനസഹായം ആവശ്യപ്പെട്ട് വീഡിയോയുമായാണ് കഴിഞ്ഞ ദിവസം യുവി ആരാധകര്ക്ക് മുന്പിലേക്ക് എത്തിയത്. ഹര്ഭജന് സിങ്ങ് ആണ് തന്നെ ഇതിലേക്ക് ക്ഷണിച്ചതെന്ന് യുവി വീഡിയോയില് പറയുന്നു. പാകിസ്ഥാനില് അഫ്രീദി ഫൗണ്ടേഷന് വളരെയധികം നല്ല കാര്യങ്ങള് ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോവുന്നതെന്നും, ഈ സമയത്ത് ഒരുമിച്ച് നില്ക്കുകയാണ് വേണ്ടതെന്നും പറഞ്ഞാണ് യുവി അഫ്രീദി ഫൗണ്ടേഷനിലേക്ക് ധനസഹായം നല്കാന് ആരാധകരോട് ആവശ്യപ്പെടുന്നത്.

യുവി ക്യാന് ഫൗണ്ടേഷന് ധനസഹായ പ്രവര്ത്തനങ്ങളുമായി മുന്പിലുണ്ടെന്നും വീഡിയോയില് യുവി പറയുന്നുണ്ട്. എന്നാല് പാകിസ്ഥാന് വേണ്ടി ധനസഹായം അഭ്യര്ഥിച്ചെത്തി എന്ന പേരില് വിമര്ശനം ഉന്നയിക്കുകയാണ് ആരാധകരില് ചിലര്. പാകിസ്ഥാനിലെ ഹിന്ദുക്കള്ക്കും വേര്തിരിവ് ഇല്ലാതെ അഫ്രീദി ഫൗണ്ടേഷന് സഹായം നല്കുമോയെന്നും യുവിയുടെ പോസ്റ്റിനടിയില് ചോദ്യം ഉയരുന്നുണ്ട്.

Ask him to take care of Hindus too who live in Pakistan without any discrimination
Bhaskar ಭಾಸ್ಕರ್

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്