കായികം

അദ്ദേഹമാണ്‌ ക്രിക്കറ്റിലെ യഥാര്‍ഥ ദൈവം, ഇതിഹാസ താരത്തെ ചൂണ്ടി എസ്‌ ശ്രീശാന്ത്‌

സമകാലിക മലയാളം ഡെസ്ക്


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക്‌ വേണ്ടി കളിച്ച സമയം ജനിക്കാനായതും, സച്ചിനൊപ്പം കളിക്കാനായതുമാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന്‌ ഇന്ത്യന്‍ ഫാസ്റ്റ്‌ ബൗളര്‍ എസ്‌ ശ്രീശാന്ത്‌. ക്രിക്കറ്റിന്റെ യഥാര്‍ഥ ദൈവം സച്ചിനാണെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു.

സച്ചിനൊപ്പം കളിക്കുമ്പോള്‍ ഇത്‌ യാഥാര്‍ഥ്യമാണെന്ന്‌ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക്‌ എത്തിച്ച താരമാണ്‌. സച്ചിനെ കണ്ട്‌ ലക്ഷക്കണക്കിന്‌ യുവാക്കളാണ്‌ ക്രിക്കറ്റിലേക്ക്‌ എത്തിയത്‌. എനിക്കും ക്രിക്കറ്റിലേക്ക്‌ എത്താന്‍ പ്രചോദനം സച്ചിന്‍ തന്നെയായിരുന്നു, ശ്രീശാന്ത്‌ പറഞ്ഞു.

സച്ചിനെ ഒന്ന്‌ നേരില്‍ കാണണം എന്നായിരുന്നു എന്റെ വലിയ ആഗ്രഹം. എന്നാല്‍ സച്ചിനൊപ്പം ലോകകപ്പ്‌ ഫൈനല്‍ കളിച്ച്‌, കിരീടം ഉയര്‍ത്താന്‍ എനിക്കായെന്നും ശ്രീശാന്ത്‌ പറയുന്നു. ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചെത്തുന്നതില്‍ ശ്രീശാന്ത്‌ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അടുത്ത സീസണില്‍ കേരള ടീമിലേക്ക്‌ എത്തുക ലക്ഷ്യമിട്ട്‌ പരിശീലനം നടത്തും. ഇന്ത്യന്‍ ടീമിലേക്ക്‌ ഒരിക്കല്‍ കൂടി എത്തുക അസാധ്യമാണെന്ന്‌ കരുതുന്നില്ലെന്നും ശ്രീശാന്ത്‌ പറഞ്ഞു.

എന്നാല്‍ ശ്രീശാന്തിന്റെ കാലം കഴിഞ്ഞുവെന്ന്‌ സുപ്രീംകോടതി നിയമിച്ച സിഒഎ തലവനായ ഡി കെ ജെയ്‌ന്‍ വ്യക്തമാക്കുകയുണ്ടായി. മുപ്പതുകളുടെ അവസാനത്തിലാണ്‌ ശ്രീശാന്ത്‌ ഇപ്പോള്‍. ഫാസ്റ്റ്‌ ബൗളര്‍ എന്ന നിലയില്‍ ശ്രീശാന്തിന്റെ നല്ല നാളുകള്‍ അവസാനിച്ചു കഴിഞ്ഞു എന്നാണ്‌ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീശാന്ത്‌ പറഞ്ഞത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?