കായികം

'ക്രിസ്റ്റ്യാനോയെ അവർക്ക് വെറുപ്പാണെന്ന്' ഡിബാല; 'ഇതൊക്കെയാണ് ഞാനെന്ന്' പോർച്ചു​ഗൽ നായകൻ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: അർജന്റീനയിലുള്ളവർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെറുപ്പാണെന്ന് യുവന്റസിലെ സഹതാരം പൗലോ ഡിബാല. ഇക്കാര്യം ഡിബാല തന്നെ ക്രിസ്റ്റ്യാനോയോട് പറയുകയും ചെയ്തു. അർജന്റീന ഫുട്ബോൾ അസോസിയേഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഡിബാലയുടെ ശ്രദ്ധേയമായ വെളിപ്പെടുത്തൽ.

ലയണൽ മെസിയുടെ ജന്മനാട്ടിലുള്ളവർ ക്രിസ്റ്റ്യാനോയെ വെറുക്കുന്നു. അർജന്റീനയിൽ ക്രിസ്റ്റ്യാനോയെ അറിയുന്നവർ ചുരുക്കമാണെന്നും ഡിബാല പറയുന്നു. 

'ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ക്രിസ്റ്റ്യാനോ, നിങ്ങളെ അർജന്റീനയിലുള്ളവർ വെറുക്കുന്നു. താങ്കളുടെ രീതികളും അവർക്ക് ഇഷ്ടമല്ല. എങ്കിലും താങ്കളിലെ വ്യത്യസ്തത എന്നെ വിസ്മയിപ്പിക്കുന്നു'- ഡിബാല പറഞ്ഞു. 

എന്നാൽ ഡിബാലയുടെ വാക്കുകൾ പോർച്ചുഗീസ് താരം ചിരിച്ചു തള്ളുകയാണുണ്ടായത്. 'എന്റെ രീതികൾ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്. പക്ഷേ ഇതൊക്കെയാണ് ഞാൻ'- എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി.

ഗ്രൗണ്ടിനുള്ളിലും പുറത്തും ക്രിസ്റ്റ്യാനോ വളരെ നല്ല വ്യക്തിയാണെന്നും മറ്റുള്ളവരെ കേൾക്കാൻ അദ്ദേഹത്തിന് വലിയ താത്‌പര്യമാണെന്നും അഭിമുഖത്തിൽ ഡിബാല വ്യക്തമാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍